- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്യൂൻസ് ലാൻഡിൽ നവജാത ശിശുക്കൾക്കിടയിൽ പെട്ടെന്നുള്ള മരണനിരക്ക് വർധിക്കുന്നു; ഉറക്കത്തിനിടയിൽ സംഭവിക്കുന്ന മരണത്തെ കുറിച്ച് മാതാപിതാക്കൾക്ക് ബോധവത്ക്കരണം
വിക്ടോറിയ: സംസ്ഥാനത്ത് നവജാത ശിശുക്കൾക്കിടയിൽ പെട്ടെന്നുള്ള മരണനിരക്ക് വർധിച്ചുവരുന്നതായി സർവേ റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നവജാത ശിശുക്കൾ ഏറ്റവും കൂടുതൽ മരിച്ചത് ക്യൂൻസ് ലാൻഡിലാണെന്നാണ് ഒരു യൂണിവേഴ്‌സിറ്റി പ്രഫസർ വെളിപ്പെടുത്തുന്നത്. നവജാത ശിശുക്കളുടെ ഉറക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ് കൂടുതലും മരണം നടക്കുന്നത്. അതുകൊണ്ടു തന്നെ ശിശുക്കളുടെ ഉറക്കശീലം സംബന്ധിച്ച് മാതാപിതാക്കൾ കൂടുതൽ ബോധവാന്മാരാകണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ ജനിച്ച കുഞ്ഞുങ്ങളുടെ ഉറക്കവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്നാണ് മുന്നറിയിപ്പ്. ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കൾ മരണപ്പെടുന്ന സംസ്ഥാനം ക്യൂൻസ് ലാൻഡായി മാറിയിരിക്കുകയാണ്. ശിശുക്കളുടെ സുരക്ഷിത ഉറക്കം സംബന്ധിച്ച് കാമ്പയിനുകൾ നടന്നുവരികയാണെങ്കിലും ഇവിടെ ശിശുമരണ നിരക്ക് വർധിച്ചു തന്നെയാണെന്ന് സർവേ നടത്തിയ സംഘത്തിന്റെ തലവൻ പ്രഫ. ജീനിൽ യംഗ് വ്യക്തമാക്കുന്നു. മാതാപിതാക്കൾക്കും പൊതുജനങ്ങൾക്ക
വിക്ടോറിയ: സംസ്ഥാനത്ത് നവജാത ശിശുക്കൾക്കിടയിൽ പെട്ടെന്നുള്ള മരണനിരക്ക് വർധിച്ചുവരുന്നതായി സർവേ റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നവജാത ശിശുക്കൾ ഏറ്റവും കൂടുതൽ മരിച്ചത് ക്യൂൻസ് ലാൻഡിലാണെന്നാണ് ഒരു യൂണിവേഴ്‌സിറ്റി പ്രഫസർ വെളിപ്പെടുത്തുന്നത്. നവജാത ശിശുക്കളുടെ ഉറക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ് കൂടുതലും മരണം നടക്കുന്നത്. അതുകൊണ്ടു തന്നെ ശിശുക്കളുടെ ഉറക്കശീലം സംബന്ധിച്ച് മാതാപിതാക്കൾ കൂടുതൽ ബോധവാന്മാരാകണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ ജനിച്ച കുഞ്ഞുങ്ങളുടെ ഉറക്കവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്നാണ് മുന്നറിയിപ്പ്.
ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കൾ മരണപ്പെടുന്ന സംസ്ഥാനം ക്യൂൻസ് ലാൻഡായി മാറിയിരിക്കുകയാണ്. ശിശുക്കളുടെ സുരക്ഷിത ഉറക്കം സംബന്ധിച്ച് കാമ്പയിനുകൾ നടന്നുവരികയാണെങ്കിലും ഇവിടെ ശിശുമരണ നിരക്ക് വർധിച്ചു തന്നെയാണെന്ന് സർവേ നടത്തിയ സംഘത്തിന്റെ തലവൻ പ്രഫ. ജീനിൽ യംഗ് വ്യക്തമാക്കുന്നു.
മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ഇതുസംബന്ധിച്ച് ഏറെ ബോധവത്ക്കരണം ആവശ്യമാണ്. ഉറക്കത്തിനിടെ ശിശുക്കൾ മരിക്കുന്ന സംഭവം വർധിക്കുന്നത് ബോധവത്ക്കരണത്തിന്റെ അഭാവം മൂലമാണ്. കുഞ്ഞുങ്ങളുടെ പരിപാലനം സംബന്ധിച്ച് മിക്കവരും അജ്ഞരായിരിക്കുന്നതും ഇത്തരത്തിൽ മരണനിരക്ക് വർധിപ്പിക്കുന്നുവെന്ന് പ്രഫ. യംഗ് അഭിപ്രായപ്പെടുന്നു.
കുഞ്ഞുങ്ങളുടെ മരണനിരക്ക് സംബന്ധിച്ച് പതിനഞ്ചു വർഷത്തിനിടെ ഇത്തരത്തിലൊരു പഠനം ആദ്യമായാണെന്നും ഇത് പൊതുജന ബോധവത്ക്കരണത്തിനായി ഉപയോഗപ്പെടുത്തുമെന്നും സർവേ സംഘം വെളിപ്പെടുത്തി.