- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നട സൂപ്പർ താരം സുദീപ് സഞ്ജീവ് ഓൾ ലൈറ്റ്‌സ് ചലച്ചിത്രോത്സവത്തിന്റെ ബ്രാൻഡ് അംബാസഡർ; 'ഈച്ച'യിലെ പ്രധാന കഥാപാത്രം എത്തുന്നത് കന്നഡ സിനിമയുടെ പ്രചാരണത്തിന്
കൊച്ചി: നവംബർ 15 മുതൽ 18 വരെ കൊച്ചിയിൽ നടക്കുന്ന ഓൾ ലൈറ്റ്‌സ് ചലച്ചിത്രോത്സവത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത തെന്നിന്ത്യൻ താരം സുദീപ് സഞ്ജീവ് എത്തുന്നു. നഗരത്തിലെ സിനിപോളിസ് മള്ട്ടിപ്ലക്‌സ് വേദിയാക്കി നടത്തുന്ന ചലച്ചിത്രോത്സവത്തിൽ കന്നട സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് സംവിധായകൻ കൂടിയായ സുദീപ്. എസ്.എസ് രാജമൗലിയുടെ ഈച്ചയിൽ നായ
കൊച്ചി: നവംബർ 15 മുതൽ 18 വരെ കൊച്ചിയിൽ നടക്കുന്ന ഓൾ ലൈറ്റ്‌സ് ചലച്ചിത്രോത്സവത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത തെന്നിന്ത്യൻ താരം സുദീപ് സഞ്ജീവ് എത്തുന്നു. നഗരത്തിലെ സിനിപോളിസ് മള്ട്ടിപ്ലക്‌സ് വേദിയാക്കി നടത്തുന്ന ചലച്ചിത്രോത്സവത്തിൽ കന്നട സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് സംവിധായകൻ കൂടിയായ സുദീപ്.
എസ്.എസ് രാജമൗലിയുടെ ഈച്ചയിൽ നായക വേഷം ചെയ്ത സുദീപ് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സുദീപിനു പുറമെ ഇന്ത്യന് സിനിമയിലെ പ്രമുഖ താരങ്ങളായ കമൽഹാസൻ, മോഹൻലാൽ, ദഗ്ഗുബട്ടി വെങ്കടേഷ്, സുബോധ് ഭാവേ, പ്രസോൻജിത് ചാറ്റർജി, ബോളിവുഡ് താരം കൽക്കി കോച്‌ലിൻ, നിക്കി ഗൽറാണി തുടങ്ങിയ വൻ താരനിര തന്നെ ഓൾ ലൈറ്റ്‌സ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ബ്രാൻഡ് അംബാസഡർ പട്ടികയിലുണ്ട്.
ലോകസിനിമകളുടെ പ്രചാരണവും വിപണിയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിൽ ഫീച്ചർ, ഡോക്യുമെന്ററി, ഡോക്യുമെന്ററി ഫീച്ചർ, ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിലായി നൂറിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
ഓൾ ലൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേൻ ഇതിനകം ആരംഭിച്ചു. ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.aliiff.com സന്ദർശിച്ച് പേരുകൾ രജിസ്റ്റർ ചെയ്യാം. ജനറൽ ഡെലിഗേറ്റ് പാസിന് 500 രൂപയും സ്റ്റുഡന്റ് ഡെലിഗേറ്റ് പാസിന് 300 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.