- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ. സി പി സുധാകര പ്രസാദ് പുതിയ അഡ്വക്കേറ്റ് ജനറൽ; വി എസ് സർക്കാറിന്റെ കാലത്തെ വിശ്വസ്തനെ തന്നെ ചുമതലയേൽപ്പിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. സി പി സുധാകര പ്രസാദിനെ നിയമിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്തും അഡ്വക്കേറ്റ് ജനറലായിരുന്ന വ്യക്തിയാണ് സുധാകര പ്രസാദ്. മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവിൽ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ക്രിമിനൽ കേസുകളിൽ പ്രാഗൽഭ്യമുള്ളയാളാണ് സുധാകരപ്രസാദ്. സർവീസ്, ഭരണഘടനാ നിയമങ്ങളിൽ വിദഗ്ധനായ സി.പി.സുധാകരപ്രസാദ് (65) വർക്കല ചാവർകോട് സ്വദേശിയാണ്. കൊല്ലത്ത് 1964ൽ പ്രാക്ടീസ് ആരംഭിച്ചു. പിന്നീടു ക്രിമിനൽ നിയമരംഗത്തും പ്രാക്ടീസ് നടത്തി. പി. സുബ്രഹ്മണ്യൻ പോറ്റി ഹൈക്കോടതി ജഡ്ജിയാകും വരെ അദ്ദേഹത്തിന്റെ ജൂനിയറായി. 1965ൽ ആണു ഹൈക്കോടതിയിൽ പ്രവർത്തനം തുടങ്ങിയത്.

X
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. സി പി സുധാകര പ്രസാദിനെ നിയമിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്തും അഡ്വക്കേറ്റ് ജനറലായിരുന്ന വ്യക്തിയാണ് സുധാകര പ്രസാദ്. മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവിൽ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
ക്രിമിനൽ കേസുകളിൽ പ്രാഗൽഭ്യമുള്ളയാളാണ് സുധാകരപ്രസാദ്. സർവീസ്, ഭരണഘടനാ നിയമങ്ങളിൽ വിദഗ്ധനായ സി.പി.സുധാകരപ്രസാദ് (65) വർക്കല ചാവർകോട് സ്വദേശിയാണ്. കൊല്ലത്ത് 1964ൽ പ്രാക്ടീസ് ആരംഭിച്ചു. പിന്നീടു ക്രിമിനൽ നിയമരംഗത്തും പ്രാക്ടീസ് നടത്തി. പി. സുബ്രഹ്മണ്യൻ പോറ്റി ഹൈക്കോടതി ജഡ്ജിയാകും വരെ അദ്ദേഹത്തിന്റെ ജൂനിയറായി. 1965ൽ ആണു ഹൈക്കോടതിയിൽ പ്രവർത്തനം തുടങ്ങിയത്.
Next Story

