- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിൽ ഒരു അതൃപ്തിയും കലാപവുമില്ല; ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിക്കകത്ത് ചർച്ച ചെയ്തു പരിഹരിക്കുമെന്നും സുധാകരൻ; കെസി ഇടപെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ
കണ്ണുർ:കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിൽ ഒരു അതൃപ്തിയും കലാപവുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു കണ്ണുരിൽ ഇന്ന് രാവിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിക്കകത്ത് ചർച്ച ചെയ്തുപരിഹരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
കെപിസിസിഭാരവാഹി പട്ടികയിൽ ഇല്ലാത്തവർ തെരുവിലിറങ്ങേണ്ടിവരില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. അവരെ പാർട്ടിയിൽ മറ്റ് ഉത്തരവാദിത്തങ്ങൾ നൽകി സക്രിയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിൽ ഉള്ളത്. സ്ത്രീകൾ വൈസ് പ്രസിഡണ്ടുമാരായി വേണമെന്ന് നിർബന്ധമില്ല.
രമണി പി നായർ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ പേര് പിൻവലിക്കാൻ കാരണമായി. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല. നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.