- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
തലവേദനയ്ക്കുള്ള വേദനസംഹാരി എനർജി ഡ്രിങ്കിനൊപ്പം കഴിച്ചു; ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു; ബഹ്റിനിൽ മരിച്ചത് കോഴിക്കോട് സ്വദേശി
ബഹറിൻ: വേദന സംഹാരി ഗുളിക എനർജി ഡ്രിങ്കിനൊപ്പം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില വഷളായി ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മൊകേരി കുണ്ടുകുളങ്ങര സ്വദേശി സുധാരകനാണ്(45)ബഹറിനിലെ മുഹറഖ് കിംങ് ഹമദ് ആശുപത്രിയിൽ വച്ച് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച സുധാകരനെ ഹിദ്ദിലെ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് സുഹൃത്തുക്
ബഹറിൻ: വേദന സംഹാരി ഗുളിക എനർജി ഡ്രിങ്കിനൊപ്പം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില വഷളായി ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മൊകേരി കുണ്ടുകുളങ്ങര സ്വദേശി സുധാരകനാണ്(45)ബഹറിനിലെ മുഹറഖ് കിംങ് ഹമദ് ആശുപത്രിയിൽ വച്ച് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച സുധാകരനെ ഹിദ്ദിലെ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുധാകരനെ പിന്നീട് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച അവധിയായതിനാൽ സഹതാമസക്കാരനൊപ്പം ടൗണിലേക്ക് പോകാൻ തയ്യാറായി നിന്നിരുന്ന സുധാകരൻ തലവേദനയെ തുടർന്ന് വേദന സംഹാരി ഗുളിക കഴിക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും വരാത്തതിനെസുധാകരനെ കാണാത്തതിനെ തുടർന്ന് സുഹൃത്ത് മറിയിൽ തിരികെയെത്തി നോക്കിയപ്പോഴാണ് അവശനിലയിൽ കണ്ടെത്തിയത്. പ്രമുഖ കമ്പനിയുടെ എനർജി ഡ്രിങ്ക് ബോട്ടിലും മേശപ്പുറത്ത് കണ്ടെത്തിയിരുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മർഹബ വിഭാഗത്തിലെ ക്ലീനിംങ് തൊഴിലാളിയായ സുധാകരന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.