- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ നാടൻ ശൈലിയിലെ ചില വാചകങ്ങൾ എടുത്തു വിമർശിക്കുന്നതിൽ കാര്യമില്ല; കെ സുധാകരനെ പിന്തുണച്ച് ഐഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് ഐഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറഞ്ഞത് നാടൻ ശൈലിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂരിലെ നാടൻ ശൈലിയിലെ ചില വാചകങ്ങൾ എടുത്തു വിമർശിക്കുന്നതിൽ കാര്യമില്ലെന്ന് വേണുഗോപാൽ പറഞ്ഞു.
മുൻ മുഖ്യമന്ത്രി നായനാർ ആയാലും മുഖ്യമന്ത്രി പിണറായി വിജയൻ ആയാലുമെല്ലാം കണ്ണൂരിലെ ചില നാടൻ പ്രയോഗങ്ങൾ പറയാറുണ്ട്. അത്തരത്തിൽ ഒന്നാണ് സുധാകരന്റേതും. അതിലെ ചില വാചകങ്ങൾ എടുത്ത് ഏതെങ്കിലു സമുദായത്തിന് എതിരെന്നു പറയുന്നതിനോട് യോജിക്കാനാവില്ല. വിവാദത്തിൽ സുധാകരന്റെ വിശദീകരണം വ്യക്തമാണ്. അതോടെ ഈ ചർച്ച അവസാനിപ്പിക്കേണ്ടതാണെന്ന് വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഇതു ബോധ്യമായിട്ടുണ്ട്. ഇതാണ് പ്രതികരണങ്ങളിൽ വ്യക്തമാവുന്നതെന്ന് വേണുഗോപാൽ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ