കൊച്ചി: ദിലീപിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരൻ. ദിലീപിന്റേത് ആണും-പെണ്ണും കെട്ട കഥാപാത്രങ്ങളാണ്. താൻ ഒരു കാലത്തും അയാളുടെ സിനിമകളെ ബഹുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞത്.

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിലാണ് ഭിന്നലിംഗക്കാരെ അപമാനിക്കുന്ന തരത്തിൽ മന്ത്രി വിവാദ പരാമർശം നടത്തിയത്. താരരാജാവ് ശരിയല്ലെന്ന് വർഷങ്ങൾക്ക് മുമ്പു തന്നെ തനിക്കറിയാമായിരുന്നുവെന്നും, ഒരു കാലത്തും അയാളുടെ സിനിമകൾബഹുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ദിലീപിന്റെ അഭിനയം കണ്ട് കൈയടിച്ച ജനങ്ങൾ തന്നെയാണ് ഇപ്പോൾ കല്ലെറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ ലോക ബാങ്ക് ടീം ലീഡർ ഡോ. ബെർണാഡ് അരിട്വയ്ക്കെതിരെ ജി.സുധാകരൻ നീഗ്രോ പരാമർശം നടത്തിയത് വൻ വിവാദമായിരുന്നു. അതിന് സമാനമായ ചർച്ചകളാണ് ആണും പെണ്ണുകെട്ട സുധാകരന്റെ പരമാർശം ഉയർത്തുക

ദിലീപ് ഒരു നല്ല നടൻ പോലും അല്ലെന്ന് സുധാകരൻ പറഞ്ഞു. നിലവാരമില്ലാത്തവയാണ് ദിലീപ് ചിത്രങ്ങൾ. ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നവയല്ല. കലാമൂല്യമുള്ള സിനിമകളിൽ ദിലീപ് അഭിനയിച്ചിട്ടില്ല. അതുകൊണ്ടാണ് കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ ദിലീപിന്റെ നേർക്ക് ആളുകൾ കൂകി വിളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ വിമർശിച്ചത് കൂടാതെ മലയാളത്തിലെ പുതുമുഖ താരങ്ങൾക്ക് നേരെയും അദ്ദേഹം പ്രതികരിച്ചു. ആദ്യ ചിത്രം കഴിയുമ്പോഴേക്കും പലരും സ്വയം മറന്നാണ് പ്രവർത്തിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ദിലീപ് സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഒരു കാലത്ത് കൈയടിച്ചവർ തന്നെയാണ് ഇന്ന് കല്ലെറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.