- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ഒരു കോർപ്പറേറ്റ് ഭീമൻ ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലമായി; മോദിയുടെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ സിപിഎമ്മിന്റെ സ്‌പോൺസറായി; തൃക്കാക്കരയിൽ സിപിഎം-ബിജെപി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ; വിഴിഞ്ഞവും അദാനിയും ഉയർത്തി കെ സുധാകരൻ
കണ്ണൂർ: പരാജയ ഭീതിയിൽ തൃക്കാക്കരയിൽ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിഴിഞ്ഞം തുറമുഖത്തെ പറ്റി പരമാർശിച്ച് ഗുരുതര ആരോപണങ്ങളാണ് സുധാകരൻ ഉയർത്തുന്നത്. ഒരു കോർപ്പറേറ്റ് ഭീമനെതിരെയാണ് ആരോപണം.
കാലങ്ങളായി നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിൽ തുടരുന്ന ഈ ധാരണ തൃക്കാക്കരയിലും തുടരാൻ നേതൃത്വം നിർദ്ദേശം നൽകിയെന്നാണ് അറിയാൻ കഴിയുന്നതെന്ന് സുധാകരൻ പറയുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇരുവരും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാൻ കേരളീയ സമൂഹത്തിന് താൽപ്പര്യമുണ്ടെന്ന് സുധാകരൻ പറഞ്ഞു.
നരേന്ദ്ര മോദി ജനങ്ങളെ ജാതീയമായും വർഗീയമായും ഭിന്നിപ്പിച്ച് ഗുജറാത്തിൽ ഫലപ്രദമായി നടപ്പാക്കിയ സോഷ്യൽ എഞ്ചിനീയറിങ്' കേരളത്തിൽ മുഖ്യമന്ത്രിപരീക്ഷിക്കുന്നതും പാക്കേജിന്റെ ഭാഗമാണ്. അതിനാലാണ് തൃക്കാക്കരയിൽ മന്ത്രിമാർ ജാതിതിരിച്ച് വോട്ടർമാരെ കണ്ടതും.വർഗീയത ആളിക്കത്തിച്ച് ബിജെപിക്ക് കേരളത്തിൽ വളരാൻ സാഹചര്യം ഒരുക്കുകയാണ് സിപിഎം. കേരളം രാജ്യത്ത് സിപിഎമ്മിന്റെ ഏകപച്ചത്തുരുത്താണ്. സിപിഎമ്മിന്റെ എല്ലാ കൊള്ളരുതായ്മകളും തുറന്ന കാട്ടുന്ന കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാനുള്ള തന്റേടം ഇല്ലാത്തതിനാലാണ് സിപിഎം വർഗീയ ശക്തികളുമായി കൂട്ടുചേരുന്നത്.കോൺഗ്രസിനെ അധികാരത്തിൽ നിന്നും അകറ്റിനിർത്താൻ ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ ഒരുപോലെ താലോലിക്കുകയാണ് സിപിഎം.അതിനാലാണ് സിപിഎം ഇക്കൂട്ടരുടെ വോട്ടുകൾ വാങ്ങാൻ തയ്യാറാകുന്നതെന്നും രണ്ടാം പിണറായി സർക്കാർ അതിന്റെ ഉത്പ്പന്നമാണെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചതും ഇടതുനേതാക്കൾക്ക് നിർണ്ണായക പങ്കുള്ളതുമായ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയ സ്വർണ്ണക്കടത്ത്,ലാവ്‌ലിൻ കേസുകളും സംസ്ഥാന ഏജൻസികൾ അന്വേഷിക്കുന്ന ബിജെപി നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, ഹവാല കേസുകളും പെടുന്നനെ നിലശ്ചതും അവയെല്ലാം കോൾഡ് സ്റ്റോറേജിലായതും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെയും പാക്കേജിന്റെയും പുറത്താണെന്നും സുധാകരൻ പറഞ്ഞു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ തയ്യാറാകാത്തപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക സംഘത്തെ അങ്ങോട്ട് വിട്ടത്. വരാൻ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജപി ഇത് പ്രചരണ ആയുധമായി ഉപയോഗിക്കുമെന്ന് പിണറായിക്ക് അറിയാഞ്ഞിട്ടല്ല. നേരത്തെ ഉണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഒരേ സമയം മതേരത്വം പ്രസംഗിക്കുകയും വർഗീയ ശക്തികളോട് കൂട്ടുകൂടുകയുമാണ് മുഖ്യമന്ത്രി.
കേന്ദ്ര ഏജൻസികളുടെ കേസ് അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ഒരു കോർപ്പറേറ്റ് ഭീമൻ ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. മോദിയുടെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ സിപിഎമ്മിന്റെ സ്‌പോൺസറായി ആ കോർപ്പറേറ്റ് ഭീമൻ പ്രവർത്തിക്കുന്നുയെന്നാണ് ലഭ്യമായ വിവരം. അത്തരം ഒരു സാഹചര്യത്തിൽ വിഴിഞ്ഞം പദ്ധതി അനന്തമായി നീണ്ടു പോകുന്നതിനും അത് വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനും പിന്നിൽ ദുരൂഹതയുണ്ട്.
യുഡിഎഫ് സർക്കാർ ആദാനി ഗ്രൂപ്പുമായി 2015 ലുണ്ടാക്കിയ കരാർ പ്രകാരം ആയിരം ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കേണ്ടതാണ്.അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണമെന്നാണ് കരാർ. നാളിതുവരെയുള്ള പിഴത്തുക ശതകോടികൾ കഴിയും. അത് മോദിയുടെ ഇഷ്ടക്കാരനായ കോർപ്പറേറ്റ് ഭീമനിൽ നിന്നും ഈടാക്കാൻ പിണറായി സർക്കാർ തയ്യാറാകാത്തതും ഇതേ പാക്കേജിന്റെ ഭാഗമാണോയെന്നും സുധാകരൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ