- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്തുപറമ്പിലെ സാമൂഹിക-പൊതുരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന യുവനേതാവ്; ബിജെപി കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി സുധീർ അന്തരിച്ചു
കണ്ണൂർ: ബിജെപി നേതാവായ ചെറുവാഞ്ചേരി പൂവത്തൂർ പാറക്കണ്ടിയിൽ സുധീർ (44) നിര്യാതനായി.മൂന്ന് ദിവസം മുൻപ് സ്ട്രോക്ക് വന്ന സുധീർ കോഴിക്കോട് ബേബിമെമോറിയൽ ആശുപത്രിയിൽ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ സാമൂഹിക, പൊതുരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന യുവനേതാക്കളിലൊരാളായിരുന്നു സുധീർ.
ബിജെപി കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു.പരേതനായ അച്യുതന്റെയും നാരായണിയുടെയും മകനാണ് .ഭാര്യ: ദിവ്യ.മകൻ : ആദി .സഹോദരങ്ങൾ: ഉഷ, സുജ.സുധീറിന്റെ വിയോഗത്തിൽ ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് അനുശോചിച്ചു.
Next Story