കണ്ണൂർ: രാഷ്ട്രീയം എന്താണ് എന്ന് കാണിക്കുന്നതാണ് കണ്ണൂരിൽ നടക്കുന്ന സംഭവങ്ങൾ, കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ കണ്ട് രക്തസാക്ഷിത്വം വരിച്ച സുധീർ പോലും കരയുന്നുണ്ടാകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

നവംബർ അഞ്ചിന് സൂധീർ കുമാർ അനുസ്മരണത്തിൽ പരിപാടിയുടെ സ്വാഗത പ്രാസംഗികനെ കണ്ട് ആ നാട്ടിലെ കടുത്ത ഇടതുപക്ഷ പ്രവർത്തകർ മൂക്കിൽ വിരൽ വെച്ച് ഇരിക്കുകയാണ്. കാരണം ഈ സുധീർ കുമാറിനെ പണ്ട് ആർ.എസ്.എസ്- ബിജെപി പ്രവർത്തകർ വെട്ടി നുറുക്കിയപ്പോൾ അതിൽ മൂന്നാം പ്രതിയായ വ്യക്തിയാണ് പ്രാസംഗികനായ ജിതേഷ്.

അന്ന് ബിജെപി-ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനായിരുന്നു ജിതേഷ്. ആ സമയത്താണ് സിപിഎമ്മുകാരനായ സുധീർ കുമാർ കൊല്ലപ്പെടുന്നത്. അന്ന് കേസിൽ പ്രധാന പ്രതികളിൽ മൂന്നാം പ്രതിയായിരുന്നു ജിതേഷ്. പിന്നീട് ബിജെപിയുമായി ഉടക്കിപ്പിരിഞ്ഞ് ജിതേഷ് സിപിഎമ്മിലേക്ക് ചേക്കേറി. അതോടെ അന്നത്തെ രാഷ്ട്രീയ കൊലപാതകവും അത് ചെയ്തവരേയും സി.പി.എം മറന്നു.

അനുസ്മരണ പരിപാടികളിൽ മാത്രം ശ്രദ്ധേ ചെലുത്തിയാണ് ഇപ്പോൾ ബിജെപി മുന്നോട്ട് പോകുന്നത്. അന്ന് സിപിഎമ്മുകാരനായ സുധീറിനെ രക്തസാക്ഷിയാക്കിയ ജിതേഷിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത് സിപിഎമ്മിനു വേണ്ടി കേസുകൾ െകെകാര്യം ചെയ്യുന്ന അഭിഭാഷകനാണ്.

സുധീർ രക്തസാക്ഷിദിനച്ചടങ്ങിൽ ജിതേഷിനെ സ്വാഗതപ്രസംഗകനാക്കിയത് ചടങ്ങിനിടെ ചെറിയ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിരുന്നു. രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികൾക്ക് നിയമസഹായവും ഫണ്ട് പിരിച്ച് അവരുടെ കുടുംബത്തിനു ധനസഹായവും നൽകുന്നതിനിടെയാണ് സ്വന്തം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതിക്കു സംരക്ഷണം നൽകുന്നത് സിപിഎമ്മിനു ന്യായീകരിക്കേണ്ടിവരുന്നത്.

ഇതിന് മുമ്പ് ആർ.എസ്.എസ്. നേതാക്കളായ ഒ.കെ. വാസുവിനെയും അശോകനെയും ചുവപ്പുപരവതാനി വിരിച്ച് പാർട്ടിയുടെ ഭാഗമാക്കിയപ്പോൾ സി.പി.എം. നേതൃത്വം സമാനമായ ചോദ്യങ്ങൾ നേരിട്ടിരുന്നു. എന്നാൽ എതിർപക്ഷത്തെ പ്രമുഖരെ സ്വന്തം പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് രാഷ്ട്രീയ നേട്ടമാണെന്നായിരുന്നു മറുപടി.


ഇതിനെതിരെ തലശ്ശേരി ആർ.എസ്.എസ് സൈബർ ആർമിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ


5 ... സുധീർ കുമാർ രക്തസാക്ഷി ദിനം .. അതേ ഇതു കേൾക്കുമ്പോൾ നമ്മൾക്ക് മറ്റൊരു പേരും കൂടി ഓർമ വരും ....
സഖാവ് ജിതേഷ് ......

അതേ ആരായിരുന്നു സഖാവ് ജിതേഷ്.. അതേ കമ്മ്യൂണിസ്‌റ്കാരുടെ ഖാതകൻ ... ചെയ്ത പലകുറ്റകൃത്യങ്ങൾക്കും നേരിട്ട് ശിക്ഷ അനുഭവിക്കാത്തവൻ .. എന്നാൽ കാലം മാറിയപ്പോൾ ചെയ്തവർ തന്നെ പിടിക്കപ്പെടാൻ തുടങ്ങി ... വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചു നടന്ന ഈ കഥയുടെ മുഖ്യ സൂത്രധാരൻ ഇതിന്റെ പങ്കു ഇവന് മാത്രം അവകാശപ്പെട്ടത്....
അതേ പിടിക്കപ്പെടും എന്നുറപ്പായ ജിതേഷ് സ്വന്തം അടവ് മാറ്റി ... അവൻ കമ്മ്യൂണിസ്റ്റ് കാരുടെ കൂടെ കൂടി എന്തിനു വേണ്ടിയെന്നു നിങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു സഖാക്കളെ...??????

നവ.. 5 .. സുധീർ കുമാറിന്റെ രക്തസാക്ഷി ദിനം അനുസ്മരിക്കാൻ വാടിയിൽ പീടികയിലെ കമ്മ്യൂണിസ്റ്റു നേതാക്കൾക്ക് എന്തു അർഹത ...

കൊന്നവനെ സംരക്ഷിക്കുന്നതു നിങ്ങളുടെ നേതാക്കൾ തന്നെയാണ്... പാർട്ടിക്കുവേണ്ടി ജീവൻ അർപ്പിച്ച രക്തസാക്ഷിയെക്കാൾ വലുത് അവരെ കൊന്നവന് വേണ്ടി തന്നെ സപ്പോർട്ട് ചെയ്യുന്ന വാടിയിൽപീഡികയിലെ നേതാക്കൾ!

അതേ ഇപ്പോൾ ഇവന്റെ കേസ് വാദിക്കുന്നത് മറ്റാരുമല്ല കമ്മ്യൂണിസ്‌റ്കാരുടെ തന്നെ പാർട്ടി വക്കീൽ ആണ്...

എന്തിനു വേണ്ടി നേതാക്കളെ..?? ആർക്കുവേണ്ടി..??

അതേ കൊന്നാൽ പാവം തിന്നാൽ തീരുമെങ്കിൽ ഇവൻ ചെയ്യുന്നത് അതു തന്നെ ..... ആട്ടും തൊലിട്ട ചെന്നായെപ്പോലെ നിങ്ങളുടെ കൂടി അവൻ സ്വയം ഉള്ളിൽ ചിരിക്കുന്നു... എന്നത് നിങ്ങൾ അറിയാതെപോകുന്നു....

കൂടെ നിന്നു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി നിങ്ങളുടെ കൂടെ നിന്നു .. ഫ്‌ലക്‌സ് ബോർഡുകൾ കെട്ടുമ്പോഴും .. കൊടി തോരണങ്ങൾ ചമയിക്കുമ്പോഴും കൂടെ നിൽക്കുന്ന നല്ല സഖാക്കൾ വരെ ...
ആ കുടുംബത്തിന്റെ കണ്ണുനീരിന്റെ പാപഫലം ഏറ്റുവാങ്ങേണ്ടിയിരിക്കുന്നു...

നാളെ ഇവൻ തെറ്റുകാരണല്ലെന്നും പറഞ്ഞു നിങ്ങൾക്ക് മുന്നിലൂടെ ഉള്ളിൽ ചിരിയുമായി നിങ്ങളെ പുച്ഛിച്ചു നടക്കും.....