- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുപ്പക്കാരോടുപോലും ഒന്നും പറയാതെ ഏവരേയും അമ്പരപ്പിച്ച് സുധീരൻ; കാര്യമറിഞ്ഞയുടൻ ഓടിയെത്തി മുരളീധരൻ; രാജി സംഘടനാ പ്രശ്നങ്ങളിലെന്ന് വിലയിരുത്തുമ്പോഴും എന്തോ ഉണ്ടെന്ന തോന്നൽ പങ്കുവച്ച് നേതാക്കൾ; കെപിസിസി അധ്യക്ഷൻ രാജിവച്ചപ്പോൾ ഇന്ദിരാഭവനിൽ സംഭവിച്ചത്
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന കാര്യമറിയിക്കാനാണ് വി എം സുധീരൻ വാർത്താ സമ്മേളനം വിളിച്ചതെന്നത് മാധ്യമപ്രവർത്തകർക്കും കോൺഗ്രസുകാർക്കും തുടങ്ങി അത് കേട്ടവർക്കെല്ലാം തന്നെവലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളും വരാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പുമെല്ലാം പടിവാതിൽക്കലെത്തി നിൽക്കെ മുന്നണിയെ നയിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷൻ തന്നെ സ്ഥാനമൊഴിഞ്ഞത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് പിന്നീട് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ കാണാനായത്. ഉച്ചയ്ക്ക് 12.30നാണ് വി എം സുധീരൻ വാർത്താ സമ്മേളനം വിളിച്ചത്. സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ആരോഗ്യയ പ്രശ്നങ്ങളാണ് കാരണമെന്നും വ്യക്തമാക്കിയിരുന്നു. നീണ്ട കാലത്തെ ചികിത്സയും വിശ്രമവും വേണമെന്നും സംസ്ഥാനത്ത് മുഴുവനായി ഓടി നടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വി എം സുധീരന്റെ രാജി തീരുമാനം വന്നതിന് പിന്നാലെ കൂടുതൽ മാധ്യമപ്രവർത്തകർ ഇന്ദിരാ ഭവനിലേക്കെത്തി. തീർത്തും
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന കാര്യമറിയിക്കാനാണ് വി എം സുധീരൻ വാർത്താ സമ്മേളനം വിളിച്ചതെന്നത് മാധ്യമപ്രവർത്തകർക്കും കോൺഗ്രസുകാർക്കും തുടങ്ങി അത് കേട്ടവർക്കെല്ലാം തന്നെവലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളും വരാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പുമെല്ലാം പടിവാതിൽക്കലെത്തി നിൽക്കെ മുന്നണിയെ നയിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷൻ തന്നെ സ്ഥാനമൊഴിഞ്ഞത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് പിന്നീട് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ കാണാനായത്.
ഉച്ചയ്ക്ക് 12.30നാണ് വി എം സുധീരൻ വാർത്താ സമ്മേളനം വിളിച്ചത്. സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ആരോഗ്യയ പ്രശ്നങ്ങളാണ് കാരണമെന്നും വ്യക്തമാക്കിയിരുന്നു. നീണ്ട കാലത്തെ ചികിത്സയും വിശ്രമവും വേണമെന്നും സംസ്ഥാനത്ത് മുഴുവനായി ഓടി നടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വി എം സുധീരന്റെ രാജി തീരുമാനം വന്നതിന് പിന്നാലെ കൂടുതൽ മാധ്യമപ്രവർത്തകർ ഇന്ദിരാ ഭവനിലേക്കെത്തി.
തീർത്തും അപ്രതീക്ഷിതമായ തീരുമാനമെന്നാണ് മിക്കവാറും എല്ലാ നേതാക്കളും പ്രസ്താവന നടത്തിയത്. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ ഈ സമയത്ത് ഇന്ദിരാ ഭവനിലുണ്ടായിരുന്നു. കേട്ടപ്പോൾ തന്നെ ഞെട്ടലുണ്ടായെന്നും തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നുമാണ് അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥൻ പ്രതികരിച്ചത്. ജി കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ശബരീനാഥനെ ഉയർത്തിക്കാണിച്ചത് സുധീരൻ തന്നെയായിരുന്നു. ആർക്കും പിടികൊടുക്കാതെ സുധീരൻ രാജിതീരുമാനം പ്രഖ്യാപിക്കുമ്പോഴും ഇതിന് പിന്നിൽ എന്തോ ഉണ്ടെന്ന സംശയം പലരും പങ്കുവയ്ക്കുന്നുമുണ്ട്. അതെന്താവുമെന്ന് പലരു മാറിനിന്ന് ചർച്ചചെയ്യുന്നതും കാണാമായിരുന്നു.
മുൻ കെപിസിസി പ്രസിഡന്റും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ മുരളീധരനും വിവരമറിഞ്ഞയുടനെ തന്നെ കെപിസിസി ആസ്ഥാനത്തേക്കെത്തി. ഇങ്ങനെയൊരു തീരുമാനത്തെക്കുറിച്ച യാതൊരു സൂചനയുമുണ്ടായിരുന്നില്ലെന്നും സംഘടനാ പ്രശ്നങ്ങളല്ല രാജിക്ക് പിന്നിലെന്നുമാണ് മുരളീധരൻ പ്രതികരിച്ചത്, ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അതൊക്കെ പരിഹരിച്ച് തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും മുരളീധരൻ പറയുന്നു. അടുത്ത കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക ഹൈക്കമാന്റണെന്നും അത് ആരായാലും പാർട്ടിയെ നയിക്കാൻ കഴിവുള്ളയാളായിരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.
അപ്രതീക്ഷിത തീരുമാനമാണ് സുധീരൻ കൈക്കൊണ്ടതെന്ന വികാരം തന്നെയാണ് കെപിസിസി ആസ്ഥാനതെത്തിയ എല്ലാ നേതാക്കളും പങ്ക് വെയ്ച്ച വികാരം. കെപിസിസി സെക്രട്ടറി പന്തളം സുധാകരൻ, തൃത്താല എംഎൽഎ വിടി ബൽറാം, പത്മജാ വേണുഗോപാൽ, ഡിസിസി പ്രസഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയ നിരവധി നേതാക്കളാണെത്തിയത്. സംഘടനാ പ്രശ്നങ്ങളാണ് രാജിക്ക് പിന്നിലെന്ന രീതിയിലുയർന്ന അഭിപ്രായങ്ങളെ തള്ളിക്കളയുന്നതായിരുന്നു നേതാക്കളുടെ പ്രസ്താവന.
ഇത്തരം അഭിപ്രായങ്ങൾ തെറ്റാണെന്നും ആരോഗ്യകരമാ പ്രശ്നങ്ങൾ മാത്രമാണ് കാരണമെന്നും തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ പ്രതാപൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചുണ്ടായ വീഴ്ചയിൽ നീണ്ടകാലത്തെ ചികിത്സയാണ് അദ്ദേഹത്തിന് വേണ്ടതെന്നും വിശ്രമത്തിലാണെന്നും പ്രതാപൻ പറഞ്ഞു. നിയമസഭ നടക്കുന്ന സമയമായതിനാൽ കൂടുതൽ നേതാക്കൾ അദ്ദേഹത്തെ കാണാനെത്തുമെന്ന് അറിയിച്ചങ്കിലും വിശ്രമമാവശ്യമാതിനാൽ പെട്ടന്ന് ആരും തന്നെ എത്തിയില്ല.
പിന്നീട് വൈകുന്നേരം നാലിന് വി എം സുധീരന് യാത്രയയപ്പ് നൽകി. മൂന്ന് വർഷക്കാലം തനിക്ക് പിന്തുണ നൽകിയ മാധ്യമ പ്രവർത്തകരുൾപ്പടെ എല്ലാവർക്കും നന്ദി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണ് തന്റെ മടക്കത്തിന് കാരണമെന്നും ആരോടും പിണക്കമില്ലെന്നും സുധീരൻ ആവർത്തിച്ച് പറഞ്ഞു.