- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്രാഹ്മണനായ ശാന്തിയെ നിയമിച്ചാൽ കോപിക്കുന്ന ആ ദേവിയുടെ നമ്പർ ഒന്ന് തരുമോ തന്ത്രികളെ? ബ്രാഹ്മണൻ ആരെന്ന് തന്ത്രി ആദ്യം പഠിക്കു; ഇവനെയൊക്കെ കുഴിവെട്ടി മൂടണം: അബ്രാഹ്മണനെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിയമിച്ചാൽ ദേവി കോപം ഉണ്ടാകുമെന്ന് പറഞ്ഞ തന്ത്രിയെ പരിസഹിച്ച് ഒരു സഖാവ്
ആലപ്പുഴ: അബ്രാഹ്മണമനെ ശാന്തിയായി നിയോഗിച്ചാൽ ദേവി കോപം ഉണ്ടാകുമെന്ന് പറഞ്ഞ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ തന്ത്രിയുടെ കത്ത് വിവാദമായിരുന്നു. ഈ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുധീഷ് മിന്നി എന്ന ഒരു സി.പി.എം സഖാവ്. കോപിക്കുന്ന ദേവിയുടെ നമ്പർ ഒന്ന് തരുമോയെന്നും ആരാണ് ബ്രാഹ്മണൻ എന്നത് ആദ്യം പഠിപ്പിക്കേണ്ടത് തന്ത്രിയേയാണെന്നും സുധീഷ് മിന്നി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. അദ്ധ്യാപനം, അദ്ധ്യയനം, യജനം യാജനം തഥാ ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാമ കല്പയാത്' ഈ ആറ് ഗുണങ്ങളുള്ള ആരെയും ബ്രാഹ്മണൻഎന്ന് വിളിക്കാവുന്നതാണ്... തന്ത്രി ആദ്യം ഇതൊക്കെ പഠിക്കാനും സുധീഷിന്റെ ഉപദേശം. ഇവനെയൊക്കെ കുഴിവെട്ടി മൂടി പുതിയ അറിവിന്റെ വേദ പൊരുൾ അറിയുന്ന ഒരു സമൂഹം രൂപപ്പെടണം. ദേവസ്വം മന്ത്രി ഈ കാര്യത്തിൽ ഇടപെട്ട് ആ തന്ത്രിയേ മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം ബ്രഹ്മജ്ഞാനം പഠിക്കട്ടെയെന്നും സുധീഷ് മിന്നി പറയുന്നു.അയാളുടെ മനസിൽ ഇപ്പോഴും കാട്ടാളത്വമുണ്ട്. അതാണ് പിച്ചുംപേയും പറയുന്നത്. ദേവി കോപിക്കും പോലും. ദ
ആലപ്പുഴ: അബ്രാഹ്മണമനെ ശാന്തിയായി നിയോഗിച്ചാൽ ദേവി കോപം ഉണ്ടാകുമെന്ന് പറഞ്ഞ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ തന്ത്രിയുടെ കത്ത് വിവാദമായിരുന്നു. ഈ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുധീഷ് മിന്നി എന്ന ഒരു സി.പി.എം സഖാവ്.
കോപിക്കുന്ന ദേവിയുടെ നമ്പർ ഒന്ന് തരുമോയെന്നും ആരാണ് ബ്രാഹ്മണൻ എന്നത് ആദ്യം പഠിപ്പിക്കേണ്ടത് തന്ത്രിയേയാണെന്നും സുധീഷ് മിന്നി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
അദ്ധ്യാപനം, അദ്ധ്യയനം, യജനം യാജനം തഥാ ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാമ കല്പയാത്' ഈ ആറ് ഗുണങ്ങളുള്ള ആരെയും ബ്രാഹ്മണൻഎന്ന് വിളിക്കാവുന്നതാണ്... തന്ത്രി ആദ്യം ഇതൊക്കെ പഠിക്കാനും സുധീഷിന്റെ ഉപദേശം. ഇവനെയൊക്കെ കുഴിവെട്ടി മൂടി പുതിയ അറിവിന്റെ വേദ പൊരുൾ അറിയുന്ന ഒരു സമൂഹം രൂപപ്പെടണം. ദേവസ്വം മന്ത്രി ഈ കാര്യത്തിൽ ഇടപെട്ട് ആ തന്ത്രിയേ മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം ബ്രഹ്മജ്ഞാനം പഠിക്കട്ടെയെന്നും സുധീഷ് മിന്നി പറയുന്നു.
അയാളുടെ മനസിൽ ഇപ്പോഴും കാട്ടാളത്വമുണ്ട്. അതാണ് പിച്ചുംപേയും പറയുന്നത്. ദേവി കോപിക്കും പോലും. ദേവിയെന്നത് ഭാര്യയാണോയെന്നും സുധീഷ് മിന്നി ചോദിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോപിക്കുന്ന ദേവിയുടെ നമ്പർ തരുമോ ആരാണ് ബ്രാഹ്മണൻ എന്നത് ആദ്യം പഠിപ്പിക്കേണ്ടത് തന്ത്രിയേയാണ്
'അദ്ധ്യാപനം അദ്ധ്യയനം യജനം യാജനം തഥാ ദാനം പ്രതിഗ്രഹം ചൈവബ്രാഹ്മണാനാമ കല്പയാത്' ഈ ആറ് ഗുണങ്ങളുള്ള ആരെയും ബ്രാഹ്മണൻ എന്ന് വിളിക്കാവുന്നതാണ്...ഭഗവത് ഗീതയിൽ വർണ്ണവ്യവസ്ഥയേ കുറിച്ച് പറയുന്ന ശ്ളോകം ഇങ്ങനെയാണ്
'ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗ ശഃ ''നാല് വർണ്ണങ്ങളും ഈ ലോകത്ത് ഞാൻ സൃഷ്ടിച്ചതാണ്... ഇവയൊന്നും ജന്മംകൊണ്ട് നേടുന്നതല്ല, കർമ്മം ( പ്രവർത്തി) കൊണ്ട് നേടേണ്ടതാണെന്നിരിക്കെ ഈ തന്ത്രിയേ പോലുള്ള മ്ലേഛന്മാരുടെ പൂർവ്വികന്മാർ കുലം ജന്മം കൊണ്ട് നേടേണ്ടതാക്കി തീർത്തു... തൊട്ടുകൂടായ്മയും അയിത്തവും ഈ നാട്ടിൽ സൃഷ്ടിച്ചെടുക്കുകയാണ് പിന്നീടുണ്ടായത്... ഗുഹനെന്ന കാട്ടാളനെ കെട്ടി പുണർന്ന ശ്രീരാമന് അയിത്തമുണ്ടെന്ന് വാത്മീകി രാമായണത്തിൽ എഴുതിയിട്ടില്ല.. കാരണം കാട്ടാളനായ രത്നാകരൻ നേരത്തെ സൂചിപ്പിച്ച 6 ഗുണങ്ങൾ നേടി വാത്മികയായ ശേഷമാണ് രാമായണം എഴുതിയത്....
അല്ലാതെ ഈ തന്ത്രിയേ പോലെ അനാചാരത്തിന്റെ ഇരുട്ടിൽ ഉണ്ടായതല്ല... വേദങ്ങളെ വ്യസിച്ച വേദവ്യാസൻ ഉണ്ടായതറിയുമോ തന്ത്രി വര്യാ... പരാശര മുനിക്ക് മുക്കുവ സത്രീയിൽ ജനിച്ചവനാണ്.. അതു കൊണ്ടാണ് ക്ഷത്രീയ ശ്രേഷ്ഠരായ കുരുവംശജരുടെ കൂടെ ധൃതരാഷ്ട്രർക്ക് ശൂദ്ര സ്ത്രീയിലുണ്ടായ യുയുത്സു (പിന്നീട് പാണ്ഡവപക്ഷത്തേക്ക്) മാറിയ ആളെ തന്റെ കഥയിൽ ചേർത്ത് നിർത്തിയത് കൃഷ്ണന്റെ ജാതിയേതാ... കുചേലന്റ ജാതിയേതാ ഇവരൊരുമിച്ചു പഠിച്ചു വളർന്ന ഗുരുകുലാധിപതി സാന്ദി പനി മഹർഷിയുടെ ജാതിയെന്താ...അറിയുമോ.. എവിടെ സംസ്‌കൃതം എന്ന ഭാഷ അറിയുമോ ആവോ... സംസ്‌ക്കരിക്കുക എന്നതാണതിന്റെ അർത്ഥം...
ഇവനെയൊക്കെ കുഴിവെട്ടി മൂടി പുതിയ അറിവിന്റെ വേദ പൊരുൾ അറിയുന്ന ഒരു സമൂഹം രൂപപ്പെടണം.. ദേവസ്വം മന്ത്രി ഈ കാര്യത്തിൽ ഇടപെട്ട് ആ തന്ത്രിയേ മാറ്റുക... അദ്ദേഹം ബ്രഹ്മജ്ഞാനം പഠിക്കട്ടെ.. ഇപ്പോഴും കാട്ടാളത്വം മനസ്സിലുണ്ട്... അതാ പിച്ചുംപേയും പറയുന്നത്.. ദേവി കോപിക്കും പോലും ദേവിയെന്നത് ഭാര്യ യാണോ... ഈശ്വരനെ വിടാ
തന്ത്രി വർണ്ണം... ഈ വിണ്ഡി യേ മാറ്റുക
ചെട്ടികുളങ്ങര ക്ഷേത്രത്തിൽ അബ്രാഹ്മണനായ ശാന്തിയെ നിയമിക്കുന്നത് തത്കാലം നിറുത്തിവയ്ക്കാൻ കമ്മിഷണർ രാമരാജപ്രേമപ്രസാദാണ് ഉത്തരവിട്ടത്. അബ്രാഹ്മണനായ ശാന്തിയെ നിയമിച്ചാൽ ദേവീകോപം നേരിടുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് സമാധാനം പറയേണ്ടിവരുമെന്നും പറഞ്ഞ് ക്ഷേത്രം തന്ത്രി പ്‌ളാക്കുടി ഉണ്ണിക്കൃഷ്ണൻ ദേവസ്വം ബോർഡ് നൽകിയ കത്തിനെ തുടർന്നാണ് കമ്മീഷണറുടെ നടപടി.
നിയമനം നടത്തിയാൽ ക്ഷേത്രം കലാപഭൂമിയാകുമെന്ന് ശ്രീദേവി വിലാസം ഹിന്ദുമതാ കൺവെൻഷനിൽ നിന്നുള്ള ഭീഷണിയും നിയമനം തടഞ്ഞ് വെക്കാൻ കാരണമായി. എന്നാൽ നിയമനം തടഞ്ഞ് വെച്ച് കമ്മിഷണർക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.