സുധീഷ് മിന്നിക്കു മംഗല്യം. ഡിസംബർ മൂന്നിനു നടക്കുന്ന വിവാഹത്തിനും ഗൃഹപ്രവേശന ചടങ്ങിനുമുള്ള ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ് പങ്കുവച്ചിരിക്കുകയാണ് സുധീഷ് മിന്നി.

ആർക്കും പരിഭവം തോന്നരുതെന്ന മുന്നറിയിപ്പോടെയാണ് സോഷ്യൽമീഡിയയിലൂട ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. പത്തനം തിട്ട സ്വദേശിയായ അമൃതയുമായുള്ള വിവാഹനിശ്ചയ വിവരം നേരത്തേതന്നെ സുധീഷ് അറിയിച്ചിരുന്നതാണ്. ഫേസ് ബുക്കിലെ പ്രൊഫൈൽ ഫോട്ടോയും അതോടെ മാറ്റി. ഈ ഇരു ഹൃദയങ്ങളും ഒന്നായ് ഒരു ചുവന്ന പുലരി തേടി.......... ഒരു പാട് ദൂരം... ഒരു പാട് കാലം എന്ന റൊമാന്റിക് സ്വപ്‌നവും പങ്കുവച്ചിരുന്നു. ഒപ്പം നിശാഗന്ധിയല്ല നിലാമഴയല്ല രാക്കിളി പാട്ടല്ല ഇത്തിരി കനവല്ല ഞങ്ങൾക്ക് ജീവിതം എന്ന ബോദ്ധ്യവും പങ്കുവച്ചു.

ആർ എസ് എസ് പ്രവർത്തനം ഉപേക്ഷിച്ച് സിപിഐഎമ്മിലെത്തിയതോടെയാണ് സുധീഷ് ശ്രദ്ധേയനാകുന്നത്. സി.പി.എം വേദികളിൽ അദ്ദേഹം ആർ് എസ് എസ് വിമർശനവുമായി ജ്വലിച്ചു. വിവാഹം കഴിഞ്ഞും കാവിഭീകരതയയ്‌ക്കെതിരായി സഖാക്കളോടൊപ്പം നിൽക്കുമെന്ന വാഗ്ദാനമാണ് സുധീഷ് നല്കുന്നത്.

സുധീഷ് മിന്നിയുടെ ക്ഷണം


പ്രിയ സഖാക്കളെ

ഈവരുന്ന ഡിസം 3നാണ് എന്റെ കല്യാണവും പുതുതായ് ഞാനെടുത്ത
ഷെൽട്ടർ എന്ന വീടിന്റെ ഗൃഹപ്രവേശവും... ബാങ്കിൽ നിന്നും വലിയ തുക ലോണെടുത്തിട്ടാണ് വീടുപണി പൂർത്തീകരിക്കുന്നത്..

സ്വന്തം വീട്ടിൽ പോവാൻ കഴിയാത്തെ. രണ്ടു വർഷം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസി
ലും കൂത്തുപറമ്പ് എറിയാ കമ്മിറ്റി ഓഫീസിലുംതാമസിച്ച ആ നല്ല ഓർമ്മകൾക്ക് വിടചൊല്ലിയാ
ണ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്...നമ്മുടെ ലോക്കൽ സെന്റർ നന്ദനേട്ടൻ... എറിയാ കമ്മിറ്റി മെംബർ ഷാജി കരിപ്പായി തുട ങ്ങിയ നിരവധി സഖാക്കൾ ഉൾച്ചേർന്നു ജീവി
തത്തിന്റെ പുതുവഴിയിൽ പ്രവേശിക്കുകയാണ്തിരക്ക് കാരണം പല നിശ്ചയിച്ച പരിപാടികളും

ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്...ക്ഷമിക്കണം. ഈ പുതുതായ് വന്നു ചേർന്ന എന്നോട് പൊറു
ക്കുക...

ഞാൻ നിർവ്വഹിക്കേണ്ട കാര്യങ്ങൾ ഞാൻ തന്നെ ചെയ്യേണ്ടതായിട്ടുണ്ട്... ഡിസം 3 ന്കല്യാണം കഴിഞ്ഞ് ഡിസം7 മുതൽ തന്നെ പരിപാടികളിൽ സജീവമാവും... എന്റെ പ്രവർത്തനങ്ങൾ ഒരുമിച്ച് ശക്തമായി മുന്നോട്ട് പോവും..

അന്ധകാരത്തെയും ദുരാചാരത്തെയും പരിപാലിക്കുന്ന കാവി കാട്ടാളത്വത്തിന്റെ വേലിയേറ്റ
ത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും അനീതിക്കെതിരെ ഒരു ചിറയായ് സഖാക്കളുടെ കൂടെ
ഞാനുണ്ടാവും...

കല്യാണത്തിന് ഓരോരുത്തരും ഇതൊരറിയിപ്പായി കണ്ട് സകുടുംബം എത്തണം
ഡിസം 3ന് കുത്തുപറമ്പ് മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 11 മണിക്ക് കല്യാണം നടക്കും.

തിരിച്ച് ഞാൻ പുതുതായ് ആയിത്തറ തണ്ട്യാംകണ്ടിയിൽ പണികഴിപ്പിച്ച ഷെൽട്ടർ എന്ന വീട്ടിൽ
സ്‌നേഹവിരുന്നിലും പങ്കുചേരുക....തലശ്ശേരി റെയിൽവെ സ്റ്റേഷനാണ് അടുത്തത്.... പരമാവധി
ആളുകളുടെ വീട്ടിലെത്തിയും ഫോണിൽ വിളിച്ചുംവാട്‌സപ്പിലും ക്ഷണിച്ചിട്ടുണ്ട്....

വരണമെന്ന് അപേക്ഷിച്ചു കൊണ്ട്
നിങ്ങളുടെ സ്വന്തം

സുധീഷ് മിന്നി