ങ്കമാലി ഫിസാറ്റ് കോളേജിന്റെ നേതൃത്വത്തിൽ കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി നടത്തിയ ദേശീയ ശില്പശാലയിൽ വിവിധ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള 40ഓളം അദ്ധ്യാപകർ പങ്കെടുത്തു. ശില്പശാലയുടെ ഭാഗമായി അദ്ധ്യാപകർ രൂപകൽപന ചെയ്ത പുതിയ ആശയങ്ങളും അവയുടെ പ്രോട്ടോ ടയ്‌പ്പ് മോഡലുകളും വളരെ ആകർഷിക്കുകയുണ്ടായി. അതിൽ ഏറ്റവും ആകർഷിച്ചത് തെരുവുനായ്ക്കളെ തുരത്തുന്ന"SUDOG" – (SUPER DOGCHASER)ആണ്.

തെരുവുനായ്ക്കൾ വൻ സാമൂഹിക പ്രശ്‌നമായ് വളർന്നതിനെ തുുടർന്ന് പെരുമ്പാവൂർ കെഎംപി കോളജിൽ നിന്നുള്ള മെറിൻ ആന്റണി, പാലക്കാട് അമ്മിണി കോളേജിൽ നിന്നും വിഷ്ണു വി, യുകെഎഫ് കോളേജിൽ നിന്നും ജിജോ ജോസ്, പാലക്കാട് എൻഎസ്എസ് കോളേജിൽ നിന്നും ജോതിഷ്‌കൃഷ്ണ എന്നിവരുടെ ഗ്രൂപ്പ് ആണ് ഈ നൂതന ഉപകരണത്തിന്റെ ഉപജ്ഞതാക്കൾ

പിഐആർ സെൻസർ നായ്ക്കളുടെ സാമീപ്യം സെൻസർ ചെയ്ത് ആക്ടീവ് ആക്കി ഒരു അൾട്രാ സോണിക് ട്രാൻസ്മിറ്റർ വഴി ഒരു ഹൈ ഫ്രീക്വൻസി ജെനറേറ്റ് ചെയ്താണ് തെരുവുനായ്ക്കളെ തുരത്തുന്നത്. ഈ ഫ്രീക്വൻസി മനുഷ്യരുടെ ശ്രവണ ശേഷിക്കും അപ്പുറത്താണ്. തെരവു നായ്ക്കൾക്ക് ഈ ശബ്ദം അരോചകമായതിനാൽ ഈ ശബ്ദമുള്ള പ്രദേശത്ത് നിന്നുംഅവ മാറിപ്പോകും. ഈ ഉപകരണം ഇരുചക്രവാഹനങ്ങളിൽ ബാറ്ററിയിൽ നിന്നും ഘടിപ്പിക്കുകയാണെങ്കിൽ തെരുവനായ് കുറുകെ ചാടി റോഡുകളില് നിരന്തരം ഉണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. വെറും 700 രൂപ മാത്രമാണ് ഈ ഉപകരണത്തിന്റെ നിർമ്മാണ ചെലവ്. ഇത്രയും സമകാലീന പ്രാധാന്യമുള്ള പ്രശ്‌നത്തിന് നൂതന പരിഹാരമായി ഈ ഉപകരണം വികസിപ്പിച്ചെടുത്ത അദ്ധ്യാപകർ എഐസിടിഇയുടെയും കെടിയു പ്രൊ-വൈസ് ചാൻസലുറുടെയും പ്രത്യേക അഭിനന്ദനം നേടി. ഒക്ടോബർ 22ന് സമാപിച്ച ഈ ശില്പശാലയിൽ 10ൽ പരം നൂതന ആശയങ്ങളും അവയുടെ പ്രോട്ടോ ടയ്‌പ്പ് മോഡലുകളും പ്രദർശിപ്പിക്കുകയുണ്ടായി.