ചേരുവകൾ

മൈദ - രണ്ടര കപ്പ്
ബേക്കിങ് പൗഡർ - രണ്ട് ടീസ്പൂൺ
ബേക്കിങ് സോഡ - ഒരു ടീസ്പൂൺ
ജാതിപത്രിപ്പൊടി - ഒരു ടീസ്പൂൺ
കറുവപ്പട്ട പൊടി - ഒരു ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
ബട്ടർ - അര കപ്പ്
മുട്ട - മൂന്ന്
തണുപ്പ് മാറിയ പൈനാപ്പിൾ ജ്യൂസ് കോൺസെൻട്രേറ്റ് - ഒരു കപ്പ്
വാനില എസ്സൻസ് - ഒരു ടീസ്പൂൺ
കാരറ്റ് പൊടിയായി ചിരകിയത് - ഒരു കപ്പ്

പാകം ചെയ്യുന്നവിധം

1. മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ജാതിപത്രപ്പൊടി, കറുവപ്പട്ടപ്പൊടി, ഉപ്പ് എന്നിവ അരിക്കുക.
2. ഓവൻ 150 ഡിഗ്രി സെന്റിഗ്രേഡിൽ പ്രീഹീറ്റ് ചെയ്യുക.
3. ഒരു വലിയ പാത്രത്തിൽ ബട്ടർ ബീറ്റ് ചെയ്ത് മയപ്പെടുത്തുക.
4. മുട്ട ഓരോന്നായി ചേർത്തടിക്കുക.
5. പൈനാപ്പിൾ ജ്യൂസ് കോൺസെൻട്രേറ്റും വാനില എസ്സൻസും ചേർത്തടിക്കുക.
6. ഇതിലേക്ക് അരിച്ച് വച്ചിരിക്കുന്ന മൈദമിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കുക.
7. അവസാനം കാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്തിളക്കുക.
8. ഈ മിശ്രിതം ബട്ടർ പുരട്ടി മയപ്പെടുത്തിയ ബേക്കിങ് പാത്രത്തിലൊഴിച്ച് 30 മിനിട്ട് പ്രീഹീറ്റഡ് ഓവനിൽ ബേക്ക് ചെയ്യുക.