ഗാർലന്റ് (ഡാളസ്സ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് ജൂൺ 17 ശനിയാഴ്ച 'സുഗത സന്ധ്യ' സംഘടിപ്പിക്കുന്നു. മലയാള കവിതയുടെ വികാസ പഥങ്ങളിൽ നവ കാൽപനികതയുടെ വരവറിയിച്ച അനുഗ്രഹിത കവയത്രി പത്മശ്രീ സുഗതകുമാരി കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന് പ്രത്യേകമായി നൽകുന്ന സന്ദേശവും. കവയിത്രിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സാഹിത്യ മൂല്യവും, സംഗീത ലാവണ്യവും നൃത്താവിഷ്‌കാരത്തിനുതകുന്ന ഭാവവും രാഗവും താളവും കോർത്തിണക്കിയ സുഗത സന്ധ്യ 17 ശനി വൈകിട്ട് 3.30 ന് ഗാർലന്റിലുള്ള കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ അരങ്ങേറുമെന്ന് അസ്സോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

നോർത്ത് അമേരിക്കയിലെ സുപ്രസിദ്ധ ഭിഷഗ്വരനും, സാഹിത്യ വിമർശകനും,
പ്രാസംഗികനുമായ ഡോ. എം വി പിള്ളയാണ് സുഗധ സന്ധ്യ നയിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് റോയ് കൊടുവത്ത് 972 59 7165