- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവാവ് ഓടിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അൽഐൻ മത്സ്യ മാർക്കറ്റിൽ ജോലിക്കാരനായ മലപ്പുറം സ്വദേശി നിര്യാതനായി
അൽഐൻ: മലയാളി യുവാവ് ഓടിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ തിരൂർ തലക്കടത്തൂർ ചോലപ്പുറം സ്വദേശി പൊട്ടേങ്ങൽ മുഹമ്മദലിയുടെ മകൻ സുഹൈബ് ( 26 ) ആണ് അൽഐനിൽ വാഹനാപകടത്തിൽ മരിച്ചത്. അൽഐൻ മത്സ്യമാർക്കറ്റിലെ ജീവനക്കാരനായിരുന്ന സുഹൈബ് വാഹനത്തിൽ മത്സൃവുമായി പോയപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ 8.30ന് അൽഐൻ ട്രക്ക് റോഡിൽ റൗള പാലസിന് സമീപത്ത് സുഹൈബ് ഓടിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിക്കുകയായിരുന്നു. മൂന്ന് വർഷത്തോളമായി അൽഐൻ മത്സ്യ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു സുഹൈബ്. അവിവാഹിതനാണ്. ഉമ്മാത്തുവാണ് മാതാവ്. അൽഐനിലുള്ള ജാബിർ, ജുബൈരിയ്യ എന്നിവർ സഹോദരങ്ങളാണ്.അൽഐൻ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അൽഐൻ: മലയാളി യുവാവ് ഓടിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ തിരൂർ തലക്കടത്തൂർ ചോലപ്പുറം സ്വദേശി പൊട്ടേങ്ങൽ മുഹമ്മദലിയുടെ മകൻ സുഹൈബ് ( 26 ) ആണ് അൽഐനിൽ വാഹനാപകടത്തിൽ മരിച്ചത്.
അൽഐൻ മത്സ്യമാർക്കറ്റിലെ ജീവനക്കാരനായിരുന്ന സുഹൈബ് വാഹനത്തിൽ മത്സൃവുമായി പോയപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ 8.30ന് അൽഐൻ ട്രക്ക് റോഡിൽ റൗള പാലസിന് സമീപത്ത് സുഹൈബ് ഓടിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിക്കുകയായിരുന്നു.
മൂന്ന് വർഷത്തോളമായി അൽഐൻ മത്സ്യ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു സുഹൈബ്. അവിവാഹിതനാണ്. ഉമ്മാത്തുവാണ് മാതാവ്. അൽഐനിലുള്ള ജാബിർ, ജുബൈരിയ്യ എന്നിവർ സഹോദരങ്ങളാണ്.അൽഐൻ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.