മുംബൈ: ഷാറൂഖ് ഖാന്റെ മകൾ സുഹാനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസു കീഴടക്കുന്നത്. ഡൽഹിയിൽ അമ്മ ഗൗരി ഖാനോടൊപ്പം ഒരു വിവാഹാഘോഷത്തിനെത്തിയ സുഹാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമ്മയുടെ സൗന്ദര്യവും അച്ഛന്റെ ആകർഷണീയതയും ഒത്തു ചേർന്നപ്പോൾ സുഹാന പാർട്ടിയിൽ ശ്രദ്ധാകേന്ദ്രമായി.

അടുത്തിടെ ഡൽഹി സർക്യൂ ലി സൊയറിൽ അമ്മ ഗൗരിക്കൊപ്പം സുഹാന പാർട്ടിക്ക് എത്തിയിരുന്നു. പാർട്ടിക്കെത്തിയപ്പോൾ സുഹാന ധരിച്ചിരുന്ന വസ്ത്രം വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ബ്ലാക് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രമായിരുന്നു സുഹാനയുടെ വേഷം. പക്ഷേ 17 കാരി സുഹാനയ്ക്ക് ഒട്ടു ഇണങ്ങുന്നതായിരുന്നില്ല അത്. സുഹാനയുടെ ബോളിവുഡ് പ്രവേശനം കാത്തിരിക്കുകയാണ് ആരാധകർ.