മുംബൈ: സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾ ഏറ്റ് വാങ്ങി ഷാരുഖ് ഖാന്റെ പൊന്നോമന പുത്രി സുഹാന, സിനിമാ താരങ്ങൾക്ക് സോഷ്യൽ മീഡിയയിലുള്ള ഫാൻസ് പോലെ തന്നെയാണ് സുഹാനക്കുമുള്ളത് സുഹാനയുടെ പുതിയ ഫോട്ടോയിക്കാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ പടരുന്നത്.

കഴിഞ്ഞ ദിവസം സുഹാനയുടെ ചിത്രം അമ്മ ഗൗരി ഖാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു ആ ഫോട്ടോയിക്കാണ് സോഷ്യൽ മീഡിയയിൽ ആക്രമണമേറ്റു വാങ്ങേണ്ടി വന്നത്. സുഹാനയെ കാണാൻ ഷാരൂഖിന്റെ ഫീമെയിൽ പതിപ്പ് പോലുണ്ടെന്നും ശരിക്കും പെൺകുട്ടിയല്ലെന്നുമൊക്കെയാണ് സൈബർ ലോകത്തെ പരിഹാസം.

വിഗ് ധരിച്ച ഷാരൂഖാണോയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് ബോളിവുഡിലേക്ക് ഭാവിയിൽ രംഗപ്രവേശനം കാത്തിരിക്കുന്ന സുഹാന ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ താരമാണ്. സുഹാനയ്ക്ക് നിരവധി ഫോളോവേഴ്സുമുണ്ട്.

ഇപ്പോൾ സുഹാനയ്ക്കെതിരെയുള്ള സൈബർ ആക്രമണത്തെ ചെറുത്തും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വിമർശിക്കുന്നവരും കളിയാക്കുന്നവരും വിവരമില്ലാത്തവരാണെന്നും സുഹാന ഭാവിയിലെ താരമാണെന്നുമാണ് ആരാധകർ പറയുന്നത്. 17 വയസ്സാണ് ഉള്ളതെങ്കിലും സുഹാനയുടെ ഫാഷൻ ബോളിവുഡിലെ പല താരസുന്ദരികളെയും കടത്തിവെട്ടുന്നതാണ്.ബിഗ് സ്‌ക്രീനിൽ, കിങ് ഖാന്റെ പുത്രി രാജകുമാരിയെപ്പോലെ അവതരിക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ