- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലതൊക്കെ അങ്ങനെയാണല്ലോ ഇല്ലാതാവുമ്പോൾ മാത്രം എത്ര വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയുന്നവ! ഒസ്യത്ത് കവിതയായി എഴുതി മടക്കം; കോവിഡു കാലം നിഷേധിച്ചത് തരാതെ നീ കരുതിവെച്ച സ്‌നേഹമൊക്കെയും തണുത്ത നെറ്റിയിലൊരൊറ്റയുമ്മയായി എന്നിലേക്ക് ഒഴുകണം എന്ന സ്വപ്‌നം; കരുവാരക്കുണ്ടിന് വേദനയായി സുഹ്‌റ പടിപ്പുരയുടെ വിടവാങ്ങൽ

കരുവാരകുണ്ട്: പെട്ടെന്നൊരു ദിവസം ഞാൻ മരിച്ചു പോയെന്നറിഞ്ഞാൽ എത്ര തിരക്കിലായാലും നീ വരാതിരിക്കരുത്. അന്നുവരെ താരതെ നീ കരുതിവെച്ച സ്‌നേഹമൊക്കെയും തണുത്ത നെറ്റിയിലൊരൊറ്റയുമ്മയായി എന്നിലേക്ക് ഒഴുകണം... 'കുടപ്പിറപ്പേ ഞാനിതാ വന്നു; എന്ന് ചെവിയിൽ പറയണം-വരികളിലെ ഈ സ്വപ്‌നം കോവഡ് തട്ടിയെടുത്തു. ഒസ്യത്ത് എഴുതിവെച്ചു വിടവാങ്ങിയ കവയത്രി.
സാഹിത്യ, സാംസ്‌കാരിക മേഖലകളിൽ ശോഭിച്ചുനിൽക്കെയുള്ള സുഹ്‌റ പടിപ്പുരയുടെ വിടവാങ്ങൽ കരുവാരകുണ്ടിനെ ദുഃഖത്തിലാഴ്‌ത്തി. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ഒസ്യത്ത് എന്ന കവിതിയിൽ സ്‌നേഹത്തിന്റെ സഹാനുഭൂതി മാത്രമാണ് കവിയത്രി ആഗ്രഹിച്ചത്. ചിലതൊക്കെ അങ്ങനെയാണല്ലോ ഇല്ലാതാവുമ്പോൾ മാത്രം എത്ര വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയുന്നവ!അങ്ങനെ അതും പറഞ്ഞാണ് യാത്രയാകൽ.
ജൂൺ മാസത്തിലെ പ്രവാസി വായനയിലാണ് 'ഒസ്യത്ത്' എന്ന കവിത എഴുതിയത്. അദ്ധ്യാപികയും യുവ കവയിത്രിയുമെന്ന നിലയിൽ നാടിന്റെ കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്നു അവർ. സാംസ്‌കാരിക- രാഷ്ട്രീയ യാഥാർഥ്യങ്ങളെ കാവ്യവിഷയമാക്കിയ സുഹ്‌റ സാമൂഹിക തിന്മകൾക്ക് നേരെ കവിതകൊണ്ട് വിരൽ ചൂണ്ടുകയും ചെയ്തു.
രണ്ട് കവിതസമാഹാരങ്ങൾ രചിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ എം.എൻ കുറുപ്പ് കാവ്യ പുരസ്‌കാരം, വിദ്യാരംഗം കലാസാഹിത്യ വേദി കവിത അവാർഡ്, മാർതോമ സ്‌കൂൾ ടീച്ചേഴ്‌സ് നവതി പുരസ്‌കാരം തുടങ്ങിയവ നേടി. കരുവാരകുണ്ട് തട്ടകം സാംസ്‌കാരിക വേദി അംഗമായ ഇവരെ ജന്മനാടും ആദരിച്ചിരുന്നു. അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ്
ഇതേ സ്‌കൂളിലെ അദ്ധ്യാപകൻ ഇരിങ്ങാട്ടീരി പടിപ്പുരയിൽ അബ്ദുൽ ഷുക്കൂറിന്റെ ഭാര്യയാണ്. വാർ റൂം ചുമതലയിലിരിക്കെ കോവിഡ് ബാധിതയായി. പിന്നീട് കോവിഡ് നെഗറ്റീവായ ശേഷം ന്യുമോണിയ ബാധയെ തുടർന്നാണ് അന്ത്യം. ഒസ്യത്ത് എന്ന കവിത ഏറെ ചർച്ചയായിരുന്നു.



