- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോറി അച്ഛാ..! ഡൽഹിയിൽ മരിച്ച രണ്ടു പെൺകുട്ടികൾ അച്ഛന് എഴുതിയ കത്തിലെ വാചകങ്ങളാണിത്; മൃതദേഹങ്ങൾ കിടന്നത് റെയിൽവെ ട്രാക്കിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: 'സോറി അച്ഛാ' ഇന്നലെ ഡൽഹിയിൽ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ എഴുതി എന്നു കരുതുന്ന കത്തിലെ വാചകങ്ങളാണ് ഇത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു തെക്ക് കിഴക്കൻ ഡൽഹിയിൽ തുഗ്ലക്കബാദിലെ റെയിൽവേ ട്രാക്കിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. കണ്ടെത്തിയ ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവച്ചിരുന്നു.സംഭവം നടന്നതിന് സമീപം ലഭിച്ച ബാഗിൽ നിന്ന് കുട്ടികളിലൊരാളെഴുതി എന്ന് കരുതുന്ന ക്ഷമാപണ കത്ത് ലഭിച്ചു. അച്ഛനുള്ള കത്തിൽ എന്നാണ് എഴുതിയിരുന്നത്. പെൺകുട്ടികളിലൊരാളുടെ അമ്മ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. ഇതുമൂലമുള്ള വിഷാദം കൊണ്ട് ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ് സംശയിക്കുന്നു. അതേ സമയം സിബിഎസ്ഇ 12ാം ക്ലാസ്സ് പരീക്ഷയുടെ ഫലം വന്ന ശേഷമാണ് മരണം. ഇതും മരണത്തിനു കാരണമാണോ എന്ന് അന്വേഷിക്കുന്നുണ്ട്.
ന്യൂഡൽഹി: 'സോറി അച്ഛാ' ഇന്നലെ ഡൽഹിയിൽ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ എഴുതി എന്നു കരുതുന്ന കത്തിലെ വാചകങ്ങളാണ് ഇത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു തെക്ക് കിഴക്കൻ ഡൽഹിയിൽ തുഗ്ലക്കബാദിലെ റെയിൽവേ ട്രാക്കിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. കണ്ടെത്തിയ ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവച്ചിരുന്നു.സംഭവം നടന്നതിന് സമീപം ലഭിച്ച ബാഗിൽ നിന്ന് കുട്ടികളിലൊരാളെഴുതി എന്ന് കരുതുന്ന ക്ഷമാപണ കത്ത് ലഭിച്ചു. അച്ഛനുള്ള കത്തിൽ എന്നാണ് എഴുതിയിരുന്നത്.
പെൺകുട്ടികളിലൊരാളുടെ അമ്മ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. ഇതുമൂലമുള്ള വിഷാദം കൊണ്ട് ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ് സംശയിക്കുന്നു. അതേ സമയം സിബിഎസ്ഇ 12ാം ക്ലാസ്സ് പരീക്ഷയുടെ ഫലം വന്ന ശേഷമാണ് മരണം. ഇതും മരണത്തിനു കാരണമാണോ എന്ന് അന്വേഷിക്കുന്നുണ്ട്.