മുംബൈ: അമ്മ ടിവി ഓഫാക്കിയതിനെ തുടർന്ന് 19കാരൻ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. ഓൺലൈൻ ക്ലാസ് കഴിഞ്ഞതിന് പിന്നാലെ കുട്ടി ടിവി കാണുകയായിരുന്നു. ഇതിനിടെ അമ്മ ടിവി ഓഫ് ചെയ്തു. അതിന് പിന്നാലെ ബാത്ത് റൂമിലെത്തി 19കാരൻ തൂങ്ങിമരിക്കുകയായിരുന്നു.

അമ്മയും സഹോദരിയുമാണ് കൗമാരക്കാരനെ ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇക്കാര്യം ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.