- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയുമായി മൊബൈൽ ഫോണിനെ ചൊല്ലി വഴക്ക് ഉണ്ടാക്കി; ശകാരിച്ച് അച്ഛനും; മാളയിൽ 14കാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ 'മൊബൈൽ തർക്കം'; ആകാശ് തൂങ്ങി മരിച്ചതിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്
മാള : അച്ഛൻ ശകാരിച്ചതിനെ തുടർന്ന് മകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൊയ്യ തരിശ്‌നഗർ അണ്ടിശ്ശേരിപറമ്പിൽ ദിലീപിന്റെ മകൻ ആകാശിനെ(14) ആണ് വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരിയുമായി മൊബൈൽ ഫോണിനെ ചൊല്ലി ആകാശ് വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് അച്ഛൻ ആകാശിനെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ മനോ വിഷമത്തിലാകാം മരണമെന്ന് പൊലീസ് അറിയിച്ചു.
മാള പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ് മാർട്ടത്തിനു ശേഷം തിങ്കളാഴ്ച രണ്ടരക്ക് വീട്ടുവളപ്പിൽ നടക്കും. ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയാണ്. അമ്മ സനിത. സഹോദരി അണിമറോജ.
Next Story