കുറ്റ്യാടി: തൊട്ടിൽപാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗോപാൽ സ്‌റ്റേഷനറി ഉടമ വി.കെ.മധു (55)വാണ് മരിച്ചത്.

ലോക്ഡൗൺ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്പ് പെയിന്റടിച്ച് ചരക്കുകൾ സംഭരിക്കുകയും ചെയ്തിരുന്നു. ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ ഗോപാലന്റെ മകനാണ്. മാതാവ്: മാധവിയമ്മ. സഹോദരങ്ങൾ: രാമകൃഷ്ണൻ (ഹോട്ടൽ വ്യാപാരി), സുകുമാരൻ, അംബിക, ശോഭ.