- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ 13 വയസ്സുകാരി ആറ്റിൽ ചാടി ജീവനൊടുക്കി; മണിമലയാറ്റിന് കുറുകെയുള്ള പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത് കല്ലുങ്കൽ സ്വദേശി നമിത
തിരുവല്ല: നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റിൽ ചാടി ജീവനൊടുക്കി. കല്ലുങ്കൽ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.
പെൺകുട്ടി പാലത്തിൽനിന്ന് ആറ്റിൽ ചാടുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ആറ്റിൽനിന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദേവസ്വം ബോർഡ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നമിത. പഠിക്കാത്തതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗികവിവരം.
മറുനാടന് മലയാളി ബ്യൂറോ
Next Story