- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോസ്‌നിയക്കാരെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയ ക്രൊയേഷ്യൻ ജനറൽ അന്താരാഷ്ട്ര കോടതിയിൽ ആത്മഹത്യ ചെയ്തു; ഹേഗിലെ കോടതി വിധി പറഞ്ഞയുടൻ പോക്കറ്റിൽനിന്നും വിഷമെടുത്ത് കുടിച്ച് മരണം
ബോസ്‌നിയയും ക്രൊയേഷ്യയുമായുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് ബോസ്‌നിയക്കാരെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയ ക്രൊയേഷ്യൻ സൈനിക ജനറൽ അന്താരാഷ്ട്ര കോടതിയിൽ ആത്മഹത്യ ചെയ്തു. കോടതി വിധി പ്രസ്താവിച്ചയുടൻ പോക്കറ്റിൽ കരുതിവെച്ചിരുന്ന വിഷമെടുത്ത് കുടിച്ചാണ് സ്ലോബോദാൻ പ്രല്യാക്ക് എന്ന 72-കാരൻ ജീവനൊടുക്കിയത്. എന്നാൽ, കസ്റ്റഡിയിൽ കഴിയവെ ഇദ്ദേഹത്തിന് വിഷം എവിടെനിന്ന് ലഭിച്ചുവെന്നതും കോടതിയിലേക്ക് അതെങ്ങനെ കടത്തിയെന്നതും ദുരൂഹമായി തുടരുന്നു. യുദ്ധക്കുറ്റവാളിയായി ഹേഗിലെ അന്താരാഷ്ട്ര കോടതി പ്രഖ്യാപിച്ച സ്ലോബോദാൻ, യു.എന്നിന്റെ അജ്ഞാത ജയിലിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്ലോബോദാൻ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. 20 വർഷത്തെ തടവുശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്ന് കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ. താനൊരു യുദ്ധക്കുറ്റവാളിയല്ലെന്ന് പ്രഖ്യാപിച്ചശേഷമാണ് പോക്കറ്റിൽനിന്നെടുത്ത ദ്രാവക രൂപത്തിലുള്ള വിഷം ഇദ്ദേഹം കുടിച്ചത്. ഹോളണ്ടിലെ ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണലിൽ ബു
ബോസ്‌നിയയും ക്രൊയേഷ്യയുമായുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് ബോസ്‌നിയക്കാരെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയ ക്രൊയേഷ്യൻ സൈനിക ജനറൽ അന്താരാഷ്ട്ര കോടതിയിൽ ആത്മഹത്യ ചെയ്തു. കോടതി വിധി പ്രസ്താവിച്ചയുടൻ പോക്കറ്റിൽ കരുതിവെച്ചിരുന്ന വിഷമെടുത്ത് കുടിച്ചാണ് സ്ലോബോദാൻ പ്രല്യാക്ക് എന്ന 72-കാരൻ ജീവനൊടുക്കിയത്. എന്നാൽ, കസ്റ്റഡിയിൽ കഴിയവെ ഇദ്ദേഹത്തിന് വിഷം എവിടെനിന്ന് ലഭിച്ചുവെന്നതും കോടതിയിലേക്ക് അതെങ്ങനെ കടത്തിയെന്നതും ദുരൂഹമായി തുടരുന്നു.
യുദ്ധക്കുറ്റവാളിയായി ഹേഗിലെ അന്താരാഷ്ട്ര കോടതി പ്രഖ്യാപിച്ച സ്ലോബോദാൻ, യു.എന്നിന്റെ അജ്ഞാത ജയിലിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്ലോബോദാൻ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. 20 വർഷത്തെ തടവുശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്ന് കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ. താനൊരു യുദ്ധക്കുറ്റവാളിയല്ലെന്ന് പ്രഖ്യാപിച്ചശേഷമാണ് പോക്കറ്റിൽനിന്നെടുത്ത ദ്രാവക രൂപത്തിലുള്ള വിഷം ഇദ്ദേഹം കുടിച്ചത്.
ഹോളണ്ടിലെ ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണലിൽ ബുധനാഴ്ചയായിരുന്നു സംഭവം. കോടതിയിലേക്ക് എങ്ങനെയാണ് വിഷം കൊണ്ടുവന്നതെന്ന കാര്യത്തിലെ ദുരൂഹത തുടരുകയാണ്. വിമാനത്താവളങ്ങളിലേതുപോലെ, ലോഹവും മൊബൈൽ ഫോണുമൊക്കെ മാത്രമേ ഇവിടെയും പരിശോധനയിൽ കണ്ടെത്താറുള്ളൂവെന്ന് സെർബിയക്കാരനായ അഭിഭാഷകൻ തോമ ഫില പറഞ്ഞു. ഗുളികകളും ദ്രവ രൂപത്തിലുള്ള വസ്തുക്കളും കൊണ്ടുവന്നാൽ പരിശോധനയിൽ പിടിക്കപ്പെടാറില്ല.
1990-കളിൽ ബോസ്‌നിയൻ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സ്ലോബോദാൻ ഉൾപ്പെടെ ആറ് ക്രൊയേഷ്യൻ നേതാക്കളാണ് ജയിലിലുള്ളത്. തന്റെ കക്ഷി വിഷം കുടിച്ചുവെന്ന് സ്ലോബോദാന്റെ അഭിഭാഷകൻ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് കോടതി നടപടികൾ നിർത്തിവെക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ആംബുലൻസെത്തി സ്ലോബോദാനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഷം കുടിച്ചയുടനെ സ്ലോബോദാൻ അബോധാവസ്ഥയിലായെന്നും പിന്നാലെ മരണം സംഭവിച്ചുവെന്നും ട്രിബ്യൂണൻ വക്താവ് നെനാദ് ഗോൾസെവ്‌സ്‌കി പറഞ്ഞു. സ്ലോബോദാൻ ആശുപത്രിയിൽവച്ചാണ് മരിച്ചതെന്ന് ക്രൊയേഷ്യൻ ടിവി അറിയിച്ചു. പ്രധാനമന്ത്രി ആന്ദ്രെ പ്ലെനോവിക്കും പിന്നീട് ഇക്കാര്യം സ്ഥീരീകരിച്ചു. സ്ലോബോദാന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്ലെനോവിക്ക് പറഞ്ഞു.