തിരുവനന്തപുരം: കള്ളിക്കാട്ട് കുടംബകലഹത്തെത്തുടർന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. മണ്ണണ്ണ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എഴുപത് ശതമാനത്തോളം പൊള്ളലുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.