- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ കാലത്ത് പട്ടിണിയിൽ; ജീവിക്കാൻ വഴിയില്ല; ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിൽ കയറി ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാ ഭീഷണി
ആലുവ: ലോക്ഡൗൺ കാലത്ത് താൻ പട്ടിണിയാണെന്നും ജീവിക്കാൻ വഴിയില്ലെന്നും ചൂണ്ടിക്കാട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവറെ താഴെയിറക്കി എറണാകുളം ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിൽ കയറിയാണ് ഓട്ടോ ഡ്രൈവറായ മനോജ് കുമാറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഓട്ടോ ഡ്രൈവർ മൊബൈൽ ടവറിന് മുകളിൽ കയറിയത്.
പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് മനോജിനെ താഴെയിറക്കാൻ ശ്രമിച്ചിരുന്നു.. എന്നാൽ ഇദ്ദേഹം താഴെയിറങ്ങാൻ തയ്യാറായില്ല. ലോക്ഡൗൺ കാലത്ത് താൻ പട്ടിണിയാണെന്നും ദുരിതത്തിലാണെന്നും തനിക്ക് ജീവിക്കാൻ വഴിയില്ലെന്നും അത് പരിഹരിക്കാതെ താഴെയിറങ്ങില്ലെന്നുമാണ് മനോജ് പറഞ്ഞത്
മൊബൈൽ ഫോണും ഒരു കന്നാസിൽ പെട്രോളുമായാണ് ടവറിനു മുകളിൽ കയറിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇയാളെ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഒരു ബന്ധു വന്ന് അനുനയിപ്പിച്ചതിനു പിന്നാലെ രാത്രി എട്ടോടെയാണ് ഇയാൾ താഴെയിറങ്ങിയത്. പരിസരവാസികളാണ് ഇത്തരത്തിൽ ഒരാൾ ടവറിന്റെ മുകളിൽ കയറിയിരിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ