കാബൂൾ: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേർ ആക്രമണത്തിൽ 26പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു.

നവ്റോസ് (പാഴ്സികളുടെ പുതുവർഷാരംഭം) ആഘോഷത്തിന് എത്തിയവർക്കിടയിലേക്ക് ചാവേർ കടക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

അലി അബാദ് ആശുപത്രിക്കും കാബൂൾ സർവകലാശാലയ്ക്കും ഇടയിലുള്ള കർത് ഇ ചാർ പ്രദേശത്തു വച്ചാണ് ചാവേർ ആക്രമണം നടത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.