കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എടക്കാനം മഞ്ഞ കാഞ്ഞിരം കോളനിയിലെ എം.കെ.ദിവ്യ (17) യെ ആണ് ഇന്നലെ രാത്രി ഏഴു മണിയോടെ വീടിനു പിറകു വശത്തെ മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എം.കെ.ലക്ഷ്മണൻ - കാർത്യായനി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ: കവിത, ഷിജു. മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്‌മോർട്ടം നടത്തിവൈകീട്ട് എടക്കാനം വീട്ടിലെത്തിച്ച ശേഷം ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ സംസ്‌ക്കരിക്കും.