കണ്ണൂർ: കണ്ണുർ നഗരത്തിൽ ഒഡീഷ സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.നിർമ്മാണ ജോലി ചെയ്തുവരികയായിരുന്ന സൗഭാഗ്യ രഞ്ചൻ റാവത്തിനെ (23) യാണ് അമാനി ഓഡിറ്റോറിയത്തിന്നടുത്തുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ ഇന്നലെ രാത്രിയായിരിക്കാം ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി ടൗൺ പൊലീസ് പറഞ്ഞു.മൃതദേഹം ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് മാറി.