മലപ്പുറം: കൊച്ചിക്കാരനായ അഭിഭാഷകൻ മലപ്പുറം കൊണ്ടോട്ടിയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ചു. കൊച്ചി കൈതാരം കോട്ടുവള്ളി കല്ലൂർ ജോസഫിന്റെ മകൻ കെ ജെ ജോഷ്വാ (48) ആണ് മരിച്ചത്. കൊണ്ടോട്ടി കൊട്ടുക്കര ഇളനീർക്കരയിലെ വാടക വീട്ടിലാണ് തൂങ്ങി മരിച്ചത്. കൊണ്ടോട്ടി എസ് ഐ രാധാകൃഷ്ണൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.

മരണകാരണം എന്താണെന്ന് വിവരം പൊലീസിനും ലഭിച്ചിട്ടില്ല. മരണ വിവരം പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നു മഞ്ചേരി മെഡിക്കൽ കോളജിലെ നടപടി ക്രമങ്ങൾക്കുശേഷമാണ് മൃതദേഹം വിട്ടു നൽകിയത്.