- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആട്ടിൻകൂട്ടിൽ 13 കാരൻ തൂങ്ങി മരിച്ച നിലയിൽ; മലപ്പുറം എടക്കരയിൽ കുട്ടിയെ കാണാതായത് രാത്രി 9 ന് ശേഷം; വീട്ടുകാർ കരുതിയത് മുത്തശ്ശിയുടെ വീട്ടിലേക്ക് പോയതെന്ന്
മലപ്പുറം: മലപ്പുറം എടക്കര മരുതയിൽ എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരൻ ആട്ടിൻ കൂട്ടിൽ തൂങ്ങി മരിച്ച നിലയിൽ. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രൻ-സുബി ദമ്പതികളുടെ മകൻ നിഖിലാണ്(13) മരിച്ചത്. രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാൽ വീടിനടുത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വീട്ടുകാർ.
ബുധനാഴ്ച രാവിലെ ആറിനാണ് വീടിനോട് ചേർന്ന് സ്ഥാപിച്ച ആട്ടിൻ കൂട്ടിൽ നിഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയത്.മരുത ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകിട്ടിയ മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു. സഹോദരങ്ങൾ: നേഹ, നയന, സ്ഞജന, നന്ദന.
Next Story