അങ്കമാലി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അച്ഛനും മകനും തീ കൊളുത്തി ആത്മഹത്യ ചെയ്തു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ അന്തോണി (70) മകൻ ആന്റോ (32) എന്നിവരാണ് മരിച്ചത്. മരോട്ടിച്ചോട് തേന്മാലി ഭാഗത്തെ പാടത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സാരമായി പൊള്ളലേറ്റ യുവാവിനെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വൈകീട്ട് 5.30 ഓടെ അന്തോണി ആന്റോയുടെ കുന്നുകരയിലെ ഭാര്യവീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.

കുടുംബ പ്രശ്നങ്ങളാണ് അത്മഹത്യകൾക്ക് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ മാസമാണ് വിദേശത്തായിരുന്ന ആന്റോ നാട്ടിലെത്തിയത്.ഭാര്യ :നിയ. രണ്ട് മക്കളുണ്ട്.അങ്കമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.