- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ മധ്യവയസ്കൻ
മലപ്പുറം: വാഹന അപകടത്തിൽ പരിക്കേറ്റ് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെത്തിയ രോഗി തൂങ്ങി മരിച്ച നിലയിൽ. മദ്ധ്യവയസ്‌കനെ ശുചിമുറിയിലാണ് കണ്ടെത്തിയത്.
മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി സുബ്രമണിയുടെ മകൻ കോഴിക്കോട് കടവൂർ പൂനൂർ ഫാത്തിമ എസ്റ്റേറ്റിൽ പത്മനാഭൻ (51) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് പത്മനാഭന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി ആറാം വാർഡിലെ ശുചിമുറിക്കകത്ത് ട്യൂബ് ലൈറ്റ് സ്ഥാപിച്ച ഇരുമ്പ് കമ്പിയിൽ ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബൈക്കപകടത്തിൽ പരിക്കേറ്റ് ഇക്കഴിഞ്ഞ 11നാണ് പത്മനാഭനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടാപ്പിങ് ജോലിക്കാരനായ പത്മനാഭൻ എടവണ്ണ ഒതായിയിലാണ് താമസിച്ചു വരുന്നത്. ആശുപത്രി ജീവനക്കാരാണ് വിവരം പൊലീസിലറിയിച്ചത്. നാലു വർഷമായി തനിച്ചു താമസിക്കുന്ന പത്മനാഭന്റെ ബന്ധുക്കളുമായി മഞ്ചേരി പൊലീസ് ബന്ധപ്പെട്ടുവെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ അവർ തയ്യാറായില്ല.ഈ സാഹചര്യത്തിൽ മൂന്നു ദിവസം ഫ്രീസറിൽ സൂക്ഷിച്ച ശേഷം മൃതദേഹം പൊതു ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് ഇൻക്വസ്റ്റ് ചെയ്ത എസ് ഐ രാജേന്ദ്രൻ നായർ പറഞ്ഞു