- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആത്മഹത്യക്ക് തൊട്ടുമുമ്പ് വരെ ബന്ധുവായ പെൺകുട്ടിക്കൊപ്പം സിനിമ കാണുക ആയിരുന്നു; ഇടയ്ക്ക് എന്തോ പറയാൻ തിരിഞ്ഞപ്പോൾ ആളെ കണ്ടില്ല; തിരുവല്ലയിൽ 22 കാരി ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും
തിരുവല്ല: വളഞ്ഞവട്ടം മുട്ടത്ത് പറമ്പിൽ ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) യുടെ ആത്മഹത്യയിൽ ഞെട്ടിത്തരിച്ച് ഉറ്റവരും നാട്ടുകാരും. ആത്മഹത്യക്ക് തൊട്ടുമുമ്പുവരെ ബന്ധുവായ 9-ാം ക്ലാസ്സുകാരിക്കൊപ്പം സ്മിത സിനിമ കണ്ടിരിക്കുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
സിനിമ കണ്ടിരിക്കെ സ്മിത മുറിയിലേയ്ക്ക് പോയ വിവരം പെൺകുട്ടി അറിഞ്ഞിരുന്നില്ല. ഇടയ്ക്ക് എന്തോ പറയാനായി പെൺകുട്ടി തിരിഞ്ഞപ്പോൾ സ്മിത അടുത്തില്ല. തുടർന്ന് പെൺകുട്ടി മുറികളിലെല്ലാം നോക്കിയെങ്കിലും കണ്ടില്ല. അപ്പോഴേയ്ക്കും ബന്ധവായ സ്ത്രീയും വീട്ടിലെത്തി. പെൺകുട്ടി ഇവരോട് വിവരം പറഞ്ഞു. വീടിന് തൊട്ടുത്തുള്ള വർക്ക് ഷോപ്പുജീവനക്കാരുടെ അടുത്തെത്തി ഇവർ വിവരം പറഞ്ഞു. ഇവർ അറിയിച്ചതുപ്രകാരം സ്മതയുടെ ഭർത്താവും ബന്ധുക്കളും ഉടൻ വീട്ടിലെത്തി.
എല്ലാവരും കൂടി എത്തി വീടാകെ പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.പരിശോധനയ്ക്കിടെ കുളിമുറി അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടെത്തി. പൂട്ടുതകർത്ത് പരിശോധിച്ചപ്പോൾ കഴുക്കോലിൽ പ്ലാസ്റ്റിക് കൊരുത്ത പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ സ്മിതയെ കണ്ടെത്തുകയായിരുന്നു. ഉടൻ കയർ അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പു മുറിയിലെ കട്ടിലിൽ ഉറക്കി കിടത്തിയ ശേഷമുള്ള സ്മിതയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.പ്രസവ ശേഷം സ്മതയ്ക്ക് ചെറിയ രീതിയിൽ മാനസീക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ചികത്സയുടെ ഭാാഗമായി മരുന്നുകൾ കഴിച്ചിരുന്നെന്നും അടുത്ത ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പുളിക്കീഴ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.
മറുനാടന് മലയാളി ലേഖകന്.