- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീ ടു ആരോപണത്തിൽ മനംനോന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുറിപ്പ് പുറത്ത്; തെറ്റ് ചെയ്തില്ലെന്നും വിശ്വസിക്കണമെന്നും ഭാര്യയോടും ബന്ധുക്കളോടും ആവശ്യം; ജീവിതം അവസാനിപ്പിക്കുന്നത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലും സംശയിക്കപ്പെടും എന്നതിനാൽ; എന്നെങ്കിലും എല്ലാവരും സത്യം അറിയുമെന്നും യുവാവ്
നോയിഡ: മീ ടൂ ആരോപണത്തെ തുടർന്ന് ഐടി ഉദ്യോഗസ്ഥനായ മലയാളി യുവാവ് ആത്മഹത്യ ചെയ്തത് എല്ലാവരും മോശക്കാരനായി കാണും എന്ന കാരണത്താൽ. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യ ചെയ്ത മലയാളി ഐടി ഉദ്യോഗസ്ഥന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. സ്വരൂപ് തന്റെ ഭാര്യയ്ക്കാണ് എഴുത്ത് എഴുതിയിരിക്കുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും സ്വരൂപ് പറയുന്നു. എന്നാൽ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായിട്ടു കാണുമെന്ന് സ്വരൂപ് കുറിപ്പിൽ എഴുതിയിട്ടുണ്ട്. കുറിപ്പിൽ താൻ കുറ്റക്കാരനല്ലെന്നന് സ്വരൂപ് ആവർത്തിച്ച് പറയുകയാണ്. എറണാകുളം സ്വദേശിയായ സ്വരൂപിനെതിരെ കമ്പനിയിലെ രണ്ടു സഹപ്രവർത്തകരാണ് മീ ടു ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടർന്ന് സ്വരൂപിനെ കമ്പനി സസ്പെന്റ് ചെയ്തിരുന്നു.യുഎസ് കേന്ദ്രമായ മൾട്ടി നാഷണൽ കമ്പനി ജെൻപാക്ടിന്റെ അസി. വൈസ് പ്രസിഡണ്ട് സ്വരൂപ് രാജിനെ(35)രണ്ടു ദിവസം മുൻപാണ് നോയിഡയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്വരൂപ് കടുത്ത
നോയിഡ: മീ ടൂ ആരോപണത്തെ തുടർന്ന് ഐടി ഉദ്യോഗസ്ഥനായ മലയാളി യുവാവ് ആത്മഹത്യ ചെയ്തത് എല്ലാവരും മോശക്കാരനായി കാണും എന്ന കാരണത്താൽ. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യ ചെയ്ത മലയാളി ഐടി ഉദ്യോഗസ്ഥന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. സ്വരൂപ് തന്റെ ഭാര്യയ്ക്കാണ് എഴുത്ത് എഴുതിയിരിക്കുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും സ്വരൂപ് പറയുന്നു. എന്നാൽ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായിട്ടു കാണുമെന്ന് സ്വരൂപ് കുറിപ്പിൽ എഴുതിയിട്ടുണ്ട്.
കുറിപ്പിൽ താൻ കുറ്റക്കാരനല്ലെന്നന് സ്വരൂപ് ആവർത്തിച്ച് പറയുകയാണ്. എറണാകുളം സ്വദേശിയായ സ്വരൂപിനെതിരെ കമ്പനിയിലെ രണ്ടു സഹപ്രവർത്തകരാണ് മീ ടു ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടർന്ന് സ്വരൂപിനെ കമ്പനി സസ്പെന്റ് ചെയ്തിരുന്നു.യുഎസ് കേന്ദ്രമായ മൾട്ടി നാഷണൽ കമ്പനി ജെൻപാക്ടിന്റെ അസി. വൈസ് പ്രസിഡണ്ട് സ്വരൂപ് രാജിനെ(35)രണ്ടു ദിവസം മുൻപാണ് നോയിഡയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്വരൂപ് കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു
സൂരജിന്റെ കുറിപ്പ് ഇങ്ങനെ
'എനിക്ക് ഇപ്പോൾ ആരെയും അഭിമുഖീകരിക്കാൻ ധൈര്യമില്ല. എന്നെ വിശ്വസിക്കൂ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.
നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിക്കണം. വൈകാതെ എന്നെ ലോകം മനസ്സിലാക്കും. എനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്..നീ ധൈര്യമായിരിക്കണം.
നിന്റെ ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. നാളെ ഞാൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലും എന്നെ മോശക്കാരനായിട്ട് മാത്രമേ എല്ലാവരും കാണു.. അതിനാൽ ഞാൻ പോകുന്നു.'