- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സർവ്വേയിൽ എന്തോ ദുരുദ്ദേശവും വലിയ തലക്കെട്ടോടെയുള്ള പത്രവാർത്തയിൽ അമിതമായ ആവേശപ്രകടനവും; കേരളത്തിലെ 69 ശതമാനം സ്ത്രീകൾ ഗാർഹിക പീഡനത്തെ അനുകൂലിക്കുന്നവരാണെന്ന മാതൃഭൂമി പ്രസിദ്ധീകരിച്ച കുടുംബാരോഗ്യ സർവെഫലം വിശ്വസനീയമല്ലെന്ന് സുജ സൂസൻ ജോർജ്
തിരുവനന്തപുരം: മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ദേശീയ കുടുംബ ആരോഗ്യ സർവെക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സുജ സൂസൻ ജോർജ്. സർവേയുടെ രീതിശാസ്ത്രത്തിന് എന്തോ തകരാറുണ്ട്. കേരളത്തിലെ 69% സ്ത്രീകൾ ഗാർഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കില്ല. പുരുഷാധിപത്യം സ്വാംശീകരിച്ച സമൂഹമെന്നോ പീഡിതമെങ്കിലും ബോധപൂർവ്വം കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നോ പറഞ്ഞാലത് സത്യമാണ്. പക്ഷേ ഇവരൊക്കെയും തരം കിട്ടുമ്പോഴൊക്കെ പുരുഷപീഡനത്തിനെതിരെ വർത്തമാനമെങ്കിലും പറയുന്നവരാണ്. അപ്പോൾ ഈ സർവ്വേയിൽ എന്തോ ദുരുദ്ദേശവും വലിയ തലക്കെട്ടോടെയുള്ള പത്രവാർത്തയിൽ അമിതമായ ആവേശപ്രകടനവും കണ്ടുപോയാൽ കുറ്റം പറയാനാവില്ല.അതിനാൽ സർവ്വേ,സർവ്വേ എന്നു പറയാതെ വിശദാംശങ്ങൾ കൂടി പുറത്തു വിടണം. ഇനി ആ സർവ്വേഫലം ശരിയാണെന്നു വന്നാൽ കേരളം അടിയന്തരമായി പാഠ്യപദ്ധതി പരിഷ്‌ക്കരണം ഉൾപ്പെടെയുള്ള വലിയ ബോധവല്ക്കരണ പരിപാടികളിലേക്ക് പോകേണ്ടതുണ്ടെന്നും സുജ സൂസൻ ജോർജ് ഫേസ്‌ബുക്കി കുറിപ്പിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം: '
തിരുവനന്തപുരം: മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ദേശീയ കുടുംബ ആരോഗ്യ സർവെക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സുജ സൂസൻ ജോർജ്. സർവേയുടെ രീതിശാസ്ത്രത്തിന് എന്തോ തകരാറുണ്ട്. കേരളത്തിലെ 69% സ്ത്രീകൾ ഗാർഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കില്ല. പുരുഷാധിപത്യം സ്വാംശീകരിച്ച സമൂഹമെന്നോ പീഡിതമെങ്കിലും ബോധപൂർവ്വം കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നോ പറഞ്ഞാലത് സത്യമാണ്. പക്ഷേ ഇവരൊക്കെയും തരം കിട്ടുമ്പോഴൊക്കെ പുരുഷപീഡനത്തിനെതിരെ വർത്തമാനമെങ്കിലും പറയുന്നവരാണ്.
അപ്പോൾ ഈ സർവ്വേയിൽ എന്തോ ദുരുദ്ദേശവും വലിയ തലക്കെട്ടോടെയുള്ള പത്രവാർത്തയിൽ അമിതമായ ആവേശപ്രകടനവും കണ്ടുപോയാൽ കുറ്റം പറയാനാവില്ല.അതിനാൽ സർവ്വേ,സർവ്വേ എന്നു പറയാതെ വിശദാംശങ്ങൾ കൂടി പുറത്തു വിടണം.
ഇനി ആ സർവ്വേഫലം ശരിയാണെന്നു വന്നാൽ കേരളം അടിയന്തരമായി പാഠ്യപദ്ധതി പരിഷ്‌ക്കരണം ഉൾപ്പെടെയുള്ള വലിയ ബോധവല്ക്കരണ പരിപാടികളിലേക്ക് പോകേണ്ടതുണ്ടെന്നും സുജ സൂസൻ ജോർജ് ഫേസ്‌ബുക്കി കുറിപ്പിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
'എന്തോ തകരാറുണ്ട്..സർവ്വേഫലത്തിനല്ല.സർവ്വേയുടെ രീതിശാസ്ത്രത്തിന്. കേരളത്തിലെ 69% സ്ത്രീകൾ ഗാർഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. പുരുഷാധിപത്യം സ്വാംശീകരിച്ച സമൂഹമെന്നോ പീഡിതമെങ്കിലും ബോധപൂർവ്വം കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നോ പറഞ്ഞാലത് സത്യമാണ്. പക്ഷേ ഇവരൊക്കെയും തരം കിട്ടുമ്പോഴൊക്കെ പുരുഷപീഡനത്തിനെതിരെ വർത്തമാനമെങ്കിലും പറയുന്നവരാണ്.
അപ്പോൾ ഈ സർവ്വേയിൽ എന്തോ ദുരുദ്ദേശവും വലിയ തലക്കെട്ടോടെയുള്ള പത്രവാർത്തയിൽ അമിതമായ ആവേശപ്രകടനവും കണ്ടുപോയാൽ കുറ്റം പറയാനാവില്ല.അതിനാൽ സർവ്വേ,സർവ്വേ എന്നു പറയാതെ വിശദാംശങ്ങൾ കൂടി പുറത്തു വിടണം.
ഇനി ആ സർവ്വേഫലം ശരിയാണെന്നു വന്നാൽ കേരളം അടിയന്തരമായി പാഠ്യപദ്ധതി പരിഷ്‌ക്കരണം ഉൾപ്പെടെയുള്ള വലിയ ബോധവല്ക്കരണ പരിപാടികളിലേക്ക് പോകേണ്ടതുണ്ട്.'