തിരുവനന്തപുരം: വർഗീയത പറഞ്ഞ് പോസ്റ്റിട്ട വീട്ടമ്മക്ക് മലയാളികളുടെ പൊങ്കാല. കഴഞ്ഞ ദിവസം ആയിരുന്നു തനിക്ക് മുസ്ലിം മതക്കാരെ ഇഷ്ടമല്ലെന്നു ദയവായി എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുസ്ലിം മതക്കാർ ഒഴിഞ്ഞു തരണമെന്നും കോഴിക്കോട് സ്വദേശിനിയായ  എന്ന ഈ വീട്ടമ്മ പോസ്റ്റിട്ടത്.

നിരവധി പേരാണ് സുജാതക്കെതിരെ പ്രതികരിക്കുന്നത്. ബിജെപി അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയായ സുജാതയെക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്.

സുജാതയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ....

ഇങ്ങനെ ഒന്നും തോന്നരുത് ഒരു അപേക്ഷയുണ്ട്...

എനിക്ക് മുസ്ലിം മതക്കാരെ ഇഷ്ടമല്ല. പുറമെ ചിരിച്ചു കാട്ടി ഉള്ളിൽ വെറുത്തിരിക്കാൻ താൽപര്യമില്ലാത്ത കൊണ്ട് ഓപ്പൺ ആയി പറയട്ടെ. ദയവായി എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുസ്ലിം മതക്കാർ ഒഴിഞ്ഞു തരണം.

അതേ സമയം പ്രതിഷേധം ശക്തമായതോടെ വീട്ടമ്മ പോസ്റ്റ് പിൻവലിച്ചിരുന്നു.