- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കൈകളിലെയും ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ കൊണ്ട് തലയ്ക്കു വെടിവച്ചു; എആർ ക്യാംപിലെ പൊലീസ് മരിച്ചത് കടയക്കൽ താലൂക് ആശുപത്രിയിലേക്ക് കൊണ്ടു വരും വഴി; ഗൺമാന്റെ മരണവാർത്ത കേട്ട് ഞെട്ടി മന്ത്രി മാത്യു ടി തോമസിന്റെ ഓഫീസ്; കടയ്ക്കലിലെ സുജിത്തിന്റെ മരണം ആത്മഹത്യെന്ന് ഉറപ്പിച്ച് പൊലീസ്; സത്യമറിയാൻ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും
കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ സുജിത്ത് ആത്മഹത്യ ചെയ്തത് രണ്ടു കൈകളിലെയും ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ കൊണ്ട് തലയ്ക്കു വെടിവച്ച്. വെടിവെയ്ക്കും മുമ്പ് കൈകളിലെ ഞരമ്പു മുറിച്ചിരുന്നതിനാലാണ് സുജിത്തിന്റേത് ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. അതേസമയം സുജിത്തിനെ ഇത്തരത്തിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓഫിസ് പ്രശ്‌നങ്ങളൊന്നും സുജിത്തിനില്ലായിരുന്നു എന്ന് മന്ത്രി മാത്യു ടി തോമസും വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയിൽ നിന്നും ലീവ് എടുത്ത് വീട്ടിൽ എത്തിയത്. ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയിൽ സുജിത്തിനെ വെടികൊണ്ട നിലയിൽ വീട്ടുകാർ കണ്ടെത്തുന്നത്. ഉടൻ തന്നെ വീട്ടുകാർ സുജിത്തിനെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർവീസ് റിവോൾവർ ഉപയോഗിച്ച് തലയ്ക്കാണ് വെടിവെച്ചത്
കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ സുജിത്ത് ആത്മഹത്യ ചെയ്തത് രണ്ടു കൈകളിലെയും ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ കൊണ്ട് തലയ്ക്കു വെടിവച്ച്. വെടിവെയ്ക്കും മുമ്പ് കൈകളിലെ ഞരമ്പു മുറിച്ചിരുന്നതിനാലാണ് സുജിത്തിന്റേത് ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. അതേസമയം സുജിത്തിനെ ഇത്തരത്തിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓഫിസ് പ്രശ്‌നങ്ങളൊന്നും സുജിത്തിനില്ലായിരുന്നു എന്ന് മന്ത്രി മാത്യു ടി തോമസും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയിൽ നിന്നും ലീവ് എടുത്ത് വീട്ടിൽ എത്തിയത്. ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയിൽ സുജിത്തിനെ വെടികൊണ്ട നിലയിൽ വീട്ടുകാർ കണ്ടെത്തുന്നത്. ഉടൻ തന്നെ വീട്ടുകാർ സുജിത്തിനെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർവീസ് റിവോൾവർ ഉപയോഗിച്ച് തലയ്ക്കാണ് വെടിവെച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണം സംഭവിക്കുക ആയിരുന്നു.
കടയ്ക്കൽ സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്യും. തിരുവനന്തപുരം സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ സുജിത്ത് രണ്ട് വർഷമായി മന്ത്രിയുടെ ഗൺമാനായി പ്രവർത്തിച്ച് വരികയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും സുജിത്തിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായാണ് വിവരം. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാൾ വീട്ടിലെത്തിയത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുജിത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. പരിശോധനകൾ നടന്നുവരികയാണ്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. വ്യക്തിപരമായ പ്രശ്‌നങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കി. ഔദ്യോഗികമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
27 വയസ്സായിരുന്നു സുജിത്തിന്. കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശിയാണ് സുജിത്ത്. ഇയാൾ അവിവാഹിതനാണ്. സർവീസ് റിവോൾവർ ഉപയോഗിച്ച് തലയ്ക്ക് വെടിവെക്കുക ആയിരുന്നു സുജിത്ത്. വെടിവെയ്ക്കുന്നതിന് മുമ്പ് ഇയാൾ രണ്ട് കൈയിലെയും ഞരമ്പുകൾ മുറിച്ചിരുന്നു. ആത്മഹത്യയാണെന്ന രീതിയിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നത്. അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമല്ല. മരണത്തിലെ കാരണം തേടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.