- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ അച്ചടിച്ചത് ആണേൽ ഞാനെടുക്കും; വിശക്കുന്നവർക്ക് കാശില്ലെങ്കിലും ആഹാരം കൊടുക്കും; നോട്ട് നിരോധനത്തിൽ കുടുങ്ങി ഹോട്ടൽ ഉടമകൾ കൈമലർത്തിയപ്പോൾ വിശന്ന് വലഞ്ഞ ആൾക്ക് ഭക്ഷണം കൊടുത്ത ഹോട്ടൽ ഉടമയെ പുകഴ്ത്തി ഭക്ഷണം ലഭിച്ച ആളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായപ്പോൾ
തിരുവനന്തപുരം: രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ചത്. അതിന് മുമ്പേ യാത്ര തുടങ്ങിയവരും മുൻകൂർ തീരുമാനം എടുത്തവരും പെട്ടു. തീവണ്ടി യാത്രയിലിരുന്ന് പ്രഖ്യാപനം അറിഞ്ഞവർ ഞെട്ടി. അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്തിയാൽ ഓട്ടോ റിക്ഷയ്ക്ക് കൊടുക്കാൻ പോലും കാശില്ല. കൈയിലെ 500ഉം 1000ഉം ആരും വാങ്ങുന്നതുമില്ല. അങ്ങനെ വലഞ്ഞവർക്ക് കാരുണ്യത്തിന്റെ സ്‌നേഹ സ്പർശമായവരുമുണ്ട്. അത്തരത്തിലൊരാളുടെ കഥയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പുറം ലോകം അറിഞ്ഞത്. ഭാര്യയ്ക്ക് മെഡിക്കൽ ടെസ്റ്റു നടത്താൻ രാവിലെ ആഹാരം പോലും കഴിക്കാതെ ചിറയിൻകീഴ് ടൗണിൽ എത്തിയ സുജിത്തും കുടുംബവും നോട്ട് നിരോധനത്തിൽ വലഞ്ഞു. ആശുപത്രയിൽ ആയിരവും അഞ്ചൂറും എടുക്കും. ഇല്ലെങ്കിൽ കാർഡ് നൽകാം. എന്നാൽ എങ്ങനെ ആഹാരം കഴിക്കും. അതായിരുന്നു പ്രശ്‌നം. കടകൾ കയറി ഇറങ്ങി. അവസാനം ദൈവത്തെ പോലെ രക്ഷകനെത്തി. ഈ കടക്കാരന്റെ വാക്ക് കേട്ട് സുജിത്ത് അക്ഷരാർത്ഥത്തിൽ ഞെട്ടി. അത്രയും ഹൃദയസ്പർശിയായിരുന്നു വാക്കുകൾ. കടകൾ കയറ
തിരുവനന്തപുരം: രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ചത്. അതിന് മുമ്പേ യാത്ര തുടങ്ങിയവരും മുൻകൂർ തീരുമാനം എടുത്തവരും പെട്ടു. തീവണ്ടി യാത്രയിലിരുന്ന് പ്രഖ്യാപനം അറിഞ്ഞവർ ഞെട്ടി. അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്തിയാൽ ഓട്ടോ റിക്ഷയ്ക്ക് കൊടുക്കാൻ പോലും കാശില്ല. കൈയിലെ 500ഉം 1000ഉം ആരും വാങ്ങുന്നതുമില്ല. അങ്ങനെ വലഞ്ഞവർക്ക് കാരുണ്യത്തിന്റെ സ്‌നേഹ സ്പർശമായവരുമുണ്ട്. അത്തരത്തിലൊരാളുടെ കഥയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പുറം ലോകം അറിഞ്ഞത്.
ഭാര്യയ്ക്ക് മെഡിക്കൽ ടെസ്റ്റു നടത്താൻ രാവിലെ ആഹാരം പോലും കഴിക്കാതെ ചിറയിൻകീഴ് ടൗണിൽ എത്തിയ സുജിത്തും കുടുംബവും നോട്ട് നിരോധനത്തിൽ വലഞ്ഞു. ആശുപത്രയിൽ ആയിരവും അഞ്ചൂറും എടുക്കും. ഇല്ലെങ്കിൽ കാർഡ് നൽകാം. എന്നാൽ എങ്ങനെ ആഹാരം കഴിക്കും. അതായിരുന്നു പ്രശ്‌നം. കടകൾ കയറി ഇറങ്ങി. അവസാനം ദൈവത്തെ പോലെ രക്ഷകനെത്തി. ഈ കടക്കാരന്റെ വാക്ക് കേട്ട് സുജിത്ത് അക്ഷരാർത്ഥത്തിൽ ഞെട്ടി. അത്രയും ഹൃദയസ്പർശിയായിരുന്നു വാക്കുകൾ. കടകൾ കയറിയിറങ്ങി മടുത്ത സുജിത്ത് അവസാനം ചിറയിൻകീഴ് തട്ടുകട എന്ന സ്ഥാപനത്തിൽ എത്തുകയായിരുന്നു. മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൈയിലുള്ള 500 രൂപ എടുക്കുമോ എന്നാണ് സുജിത് സ്ഥാപനയുടമയോട് ചോദിച്ചത്. 'സർക്കാർ ഇറക്കിയതാണെങ്കിൽ ഞാൻ എടുക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അവിടേയും അവസാനിച്ചില്ല. മാത്രമല്ല വിശക്കുന്നവർക്ക് കാശില്ലെങ്കിലും ആഹാരം നൽകുമെന്നും കടയുടമ പറഞ്ഞു. വിശക്കുന്ന മനുഷ്യരോട് ഒരു പരിഗണനപോലുമില്ലാത്ത ഭൂരിപക്ഷ സമൂഹത്തിൽ ഇത്തരക്കാരെ കാണുന്നത് അപൂർവ്വമായിരിക്കും. 'നോട്ടിന് പേപ്പറിന്റെ വിലപോലുമില്ലാത്ത അവസ്ഥ'യിൽ തങ്ങൾക്കു വയറുനിറയെ ഭക്ഷണം തന്ന കടയുടമയ്ക്കുള്ള ചെറിയ പാരിതോഷികം എന്ന നിലയിലാണ് ഈ പോസ്റ്റിട്ടതെന്നും സുജിത് പറയുന്നു. ഏതായാലും ഈ പോസ്റ്റ് സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്. തട്ടുകടയുടെ ഉടമയ്ക്ക് നവമാദ്ധ്യമങ്ങൾ നൽകുന്നത് അഭിനന്ദനം മാത്രം.
സുജിത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഞാൻ സുജിത്ത് ഇന്ന് എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ നിങ്ങളോട് പറയുന്നത്.
വൈഫിന് ഒരു ടെസ്റ്റ് നടത്താൻ ഉണ്ടായിരുന്നു GTT.
കാലത്തെ ആഹാരം കഴിക്കാതെ വേണം ഇത് എടുക്കാൻ 4 തവണ ബ്ലഡ് എടുത്തു .
കാലത്തെ വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ ഇറങ്ങിയതായിരുന്നു ഞങ്ങൾ അതു കൊണ്ട് തന്നെ ടെസ്റ്റ് കഴിഞ്ഞപ്പോൾ മണി 12.
കലശലായ വിശപ്പും ഞങ്ങൾ അടുത്തു കണ്ട ഹോട്ടലിൽ കയറി.
ചിറയിൻകീഴ് ഹേട്ടലുകൾക്ക് പഞ്ഞം ഇല്ലല്ലോ പക്ഷേ
ഇന്നേ ദിവസത്തിന്റെ പ്രതേക ത ഞാനങ്ങു മറന്നു.
കൈയിൽ ഉണ്ടായിരുന്ന ചില്ലറ കൊടുത്തു ബൈക്കിൽ കാലത്തെ പെട്രോൾ അടിച്ചു ഇപ്പോൾ കൈയിൽ 500 ന്റെ 2 നോട്ടുകൾ മാത്രം .
എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും ഹോട്ടലുകളുടേയ്യും മുന്നിൽ തൂക്കി ഇട്ട നിലയിൽ കുറേ ബോഡുകൾ ഇവിടെ 500, 1000, നോട്ടുകൾ എടുക്കില്ല
നോട്ടിന് പേപ്പറിന്റെ വില പോലും ഇല്ലാത്ത അവസ്ഥ എന്നു കേട്ടിട്ടല്ലേ ഉള്ളു ഇന്ന് അനുഭവിച്ച് അറിഞ്ഞു
ഞാൻ ആഹാരം കഴിക്കാനായി ചിറയിൻകീഴ് മൊത്തം കറങ്ങി രക്ഷയില്ല നോട്ട് ആരും എടിക്കില്ല എന്ന കർശനമായ തീരുമാനം.
വിശക്കുന്ന ഒരു മനുഷ്യനാണ് എന്ന പരിഗണനപോലും ഇല്ലാത്ത സമൂഹം
അവസാനം ബോർഡ് ഇല്ലാത്ത ഒരു കട ഞാൻ കണ്ടെത്തി സ്വാമിജി ഹോസ്പിറ്റലിന്റെ എതിർവശം ചിറയിൻകീഴ് തട്ടുകട
ആദ്യമെ ഞാൻ ചോദിച്ചത് 500 ന്റെ നോട്ട് എടുക്കുമൊ എന്നാണ്
അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ സത്യത്തിൽ ബഹുമാനം തോന്നി
അയാൾ പറഞ്ഞത്
'സർക്കാർ അച്ചടിച്ചത് ആണേൽ ഞാനെടുക്കും വിശക്കുന്നവർക്ക് കാശില്ലങ്കിലും ആഹാരം കൊടുക്കും ഞങ്ങൾ 'എന്ന്
കൂടെ ഒരു ചിരിയും
മനുഷ്യനെ മനുഷ്യൻ മനസിലാക്കിയില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ
ഒരു പക്ഷെ ഈ പോസ്റ്റ് കാണുകയാണെങ്കിൽ അദ്ദേഹത്തിന് ഉണ്ടാകുന്ന സന്തോഷമാണ് ഞാൻ ഉദ്ദേശിച്ചത് എനിക്ക് കൊടുക്കാൻ കഴിയുന്ന ഒരു ചെറിയ സമ്മാനം
അദ്ദേഹം കാണും വരെ ഷെയർ ചെയ്യണെ മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് എല്ലാവരം അറിയട്ടെ