- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്ര സൂഖിലെ എല്ലാ കടകൾക്കുള്ളിലും ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശം നല്കി നഗരസഭ; മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ നടപടി
മത്ര: മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികളുടെ ഭാഗമായി മത്ര സൂഖിലെ കടകൾക്കുള്ളിലും പുറത്തും കാമറ സ്ഥാപിക്കാൻ നിർദ്ദേശം നല്കി. കഴിഞ്ഞ ദിവസം സൂഖിലെത്തിയ മസ്‌കത്ത് നഗരസഭ അധികൃതരാണ് നിർദ്ദേശം നൽകിയത്. കടകളിലോ സൂഖിലോ ഉണ്ടാകുന്ന മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് പ്രധാന തെളിവായി കാമറയിലെ ദൃശ്യങ്ങൾ ഉപയോഗിക്കാനും കുറ്റവാളികളെ കണ്ടെത്താനും സാധിക്കും എന്നതിനാൽ പുതിയ നിർദ്ദേശം വ്യാപാരികൾക്കും അനുഗ്രഹമാണ്. കൂടാതെ നിരയായി കടകളുള്ള സൂഖിൽവെച്ച് വാങ്ങുന്ന സാധനങ്ങൾ മാറ്റിവാങ്ങാനായി ;ഉപഭോക്താക്കൾ വരുമ്പോൾ വാങ്ങിയ സ്ഥാപനം മനസ്സിലാകാതെ ഏതെങ്കിലും കടയിൽ കയറി മാറ്റിത്തരാൻ ആവശ്യപ്പെടുന്നത് വഴിയുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാനും ഇത് ഉപകരിക്കും.
മത്ര: മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികളുടെ ഭാഗമായി മത്ര സൂഖിലെ കടകൾക്കുള്ളിലും പുറത്തും കാമറ സ്ഥാപിക്കാൻ നിർദ്ദേശം നല്കി. കഴിഞ്ഞ ദിവസം സൂഖിലെത്തിയ മസ്‌കത്ത് നഗരസഭ അധികൃതരാണ് നിർദ്ദേശം നൽകിയത്.
കടകളിലോ സൂഖിലോ ഉണ്ടാകുന്ന മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് പ്രധാന തെളിവായി കാമറയിലെ ദൃശ്യങ്ങൾ ഉപയോഗിക്കാനും കുറ്റവാളികളെ കണ്ടെത്താനും സാധിക്കും എന്നതിനാൽ പുതിയ നിർദ്ദേശം വ്യാപാരികൾക്കും അനുഗ്രഹമാണ്. കൂടാതെ നിരയായി കടകളുള്ള സൂഖിൽവെച്ച് വാങ്ങുന്ന സാധനങ്ങൾ മാറ്റിവാങ്ങാനായി ;ഉപഭോക്താക്കൾ വരുമ്പോൾ വാങ്ങിയ സ്ഥാപനം മനസ്സിലാകാതെ ഏതെങ്കിലും കടയിൽ കയറി മാറ്റിത്തരാൻ ആവശ്യപ്പെടുന്നത് വഴിയുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാനും ഇത് ഉപകരിക്കും.
Next Story