- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരിക്കാൻ സുലേഖ ടീച്ചർക്ക് താൽപ്പര്യമില്ല; അനുനയിപ്പിക്കാനുറച്ച് മുഖ്യമന്ത്രിയും; രാഷ്ട്രീയത്തിൽ സജീവമാകാൻ താൽപ്പര്യമില്ലെന്ന് കാർത്തികേയന്റെ ഭാര്യ; സമ്മർദ്ദത്തിന് ചെന്നിത്തലയെ നിയോഗിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: അരുവിക്കരയിൽ അന്തരിച്ച ജി കാർത്തികേയന്റെ ഭാര്യ ഡോക്ടർ സുലേഖയെ സ്ഥാനാർത്ഥിയാക്കാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരും ഇതിനെ അംഗീകരിക്കുന്നു. ഇത് എല്ലാ മാദ്ധ്യമങ്ങളും വാർത്തയുമാക്കി. സുലേഖ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് അണികളും ഉറപ്പിച്ചു. ഇതി
തിരുവനന്തപുരം: അരുവിക്കരയിൽ അന്തരിച്ച ജി കാർത്തികേയന്റെ ഭാര്യ ഡോക്ടർ സുലേഖയെ സ്ഥാനാർത്ഥിയാക്കാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരും ഇതിനെ അംഗീകരിക്കുന്നു. ഇത് എല്ലാ മാദ്ധ്യമങ്ങളും വാർത്തയുമാക്കി. സുലേഖ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് അണികളും ഉറപ്പിച്ചു. ഇതിനിടെയാണ് രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ സുലേഖ അറിയിച്ചത്. ഇതോടെയാണ് കാര്യങ്ങൾ തകിടം മറിച്ചത്.
കാർത്തികേയന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞപ്പോൾ തന്നെ സുലേഖയെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായി. എന്നാൽ കാർത്തികേയന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ ശേഷം സുലേഖയോട് സംസാരിക്കാനായിരുന്നു പദ്ധതി. ഇന്നലെയായിരുന്നു സഞ്ചയന ചടങ്ങ്. അതുകഴിഞ്ഞപ്പോൾ തന്നെ സുലേഖയോട് കോൺഗ്രസ് തീരുമാനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ദുതൻ അറിയിച്ചു. എന്നാൽ മത്സരിക്കാനില്ലെന്നായിരുന്നു സുലേഖയുടെ ഉറച്ച നിലപാട്. രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്നായിരുന്നു സുലേഖയെടുത്ത നിലപാട്. എന്നാൽ മത്സരിച്ചാൽ തന്നെ ജയം ഉറപ്പില്ലാത്ത രാഷ്ട്രീയ സാഹചര്യമുണ്ട്. അത് കാർത്തികേയൻ എന്ന വ്യക്തിക്ക് കൂടി നാണക്കേടുണ്ടാക്കുമെന്നാണ് സുലേഖയുടേയും മക്കളുടേയും നിരീക്ഷണം.
സ്‌ഫോടനാത്മ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ. പിറവത്തും നെയ്യാറ്റിൻകരിയിലും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എല്ലാം കോൺഗ്രസിന് അനുകൂലമായിരുന്നു. പിറവത്ത് ടിഎം ജേക്കബ്ബിനായുള്ള സഹതാപ തരംഗം ആഞ്ഞടിച്ചു. എന്നാൽ അരുവിക്കരയിൽ അതാകില്ല സ്ഥിതി. സഹതാപത്തിനപ്പുറമുള്ള നിഷ്പക്ഷ രാഷ്ട്രീയ വോട്ടുകൾക്ക് എന്ത ്‌സംഭവിക്കുമെന്ന് ഉറപ്പില്ല. ഒപ്പം അരുവിക്കര മണ്ഡലത്തിൽ നിന്ന് തന്നെയുള്ള മുൻ സ്പീക്കർ വിജയകുമാറിനെ ഇടത് സ്ഥാനാർത്ഥിയായി സിപിഐ(എം) അവതരിപ്പിച്ചാൽ മത്സരം പ്രവചനാതീതമാകും. ഈ ഘട്ടത്തിൽ പോരാട്ടം രാഷ്ട്രീയമായി മാറും. അതുകൊണ്ട് മത്സരിക്കുന്നതിനോട് സുലേഖയ്ക്ക് താൽപ്പര്യമില്ല.
സ്ഥാനാർത്ഥിയാകുന്നതിൽ സുലേഖയ്ക്കുള്ള എതിർപ്പമാറ്റാൻ മുഖ്യമന്ത്രി തന്നെ രാത്രിയോടെ വീട്ടിലെത്തി. കാര്യങ്ങൾ വിശദമായി സംസാരിച്ചില്ല. പക്ഷേ തന്റെ ആഗ്രഹം വ്യക്തമാക്കി. ജയമുറപ്പാക്കുമെന്നും പറഞ്ഞു. അതിന് ശേഷമാണ് കാർത്തികേയന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ താങ്ങും തണലുമായ രമേശ് ചെന്നിത്തല എത്തിയത്. കോൺഗ്രസിൽ പാലം വലി വരില്ലെന്നും കാർത്തികേയന്റെ ജനപിന്തുണയുടെ കരുത്തിൽ ജയിക്കാമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നയിക്കാൻ എകെ ആന്റണി മുന്നിലുണ്ടാകുമെന്നും സൂചന നൽകി. പക്ഷേ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വ്യക്തതയോടെ ഒന്നും പറഞ്ഞില്ല.
തിങ്കളാഴ്ചയോടെ സുലേഖയും കുടുംബവും സ്പീക്കറുടെ ഔദ്യോഗിക വസതി ഒഴിയും. അതിനുശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ സുലേഖയെ ഔദ്യോഗികമായി കണ്ട് പാർട്ടിയുടെ നിലപാട് അറിയിക്കുമെന്നാണ് സൂചന. അതിന് മുമ്പ് സുലേഖയുടെ മനസ്സ് പൂർണ്ണമായും അനുകൂലമാക്കാനാണ് നീക്കം. കാർത്തികേയന്റെ അടുത്ത അനുയായി ആയിരുന്ന വിഡി സതീശൻ അടക്കമുള്ളവരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. മത്സരിച്ചാൽ ജയം ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി സുലേഖയ്ക്ക് നൽകുന്ന ഉറപ്പ്.
ജി. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന അരുവിക്കര സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വൈകാതെയുണ്ടാകുമെന്നാണു സൂചന. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പു നടത്താനുണ്ടെങ്കിൽ അതിനൊപ്പം മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും നടത്തുകയെന്ന രീതിയാണു നാളുകളായി തെരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചുവരുന്നത്. എന്നാൽ, അടുത്തെങ്ങും ഒരു സംസ്ഥാനത്തും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനില്ല. അതിനാൽ അരുവിക്കരയിൽ മാത്രമായി ഉടൻ ഉപതെരഞ്ഞെടുപ്പു നടത്തി നടപടികൾ പൂർത്തിയാക്കാൻ കമ്മിഷൻ തീരുമാനിച്ചേക്കാം. ഇതു മുന്നിൽക്കണ്ടാണു കോൺഗ്രസ് തിടുക്കത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കു കടക്കുന്നത്.
എൽഡിഎഫിലായിരുന്നപ്പോൾ ആർഎസ്‌പി മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു അരുവിക്കര. ഇപ്പോൾ യുഡിഎഫിലുള്ള ആർഎസ്‌പി ഇതിനോടകം ഈ സീറ്റ് ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ, സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് കോൺഗ്രസ് തയാറാകില്ല. അരുവിക്കരയിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി യുഡിഎഫിലോ കോൺഗ്രസിലോ തർക്കമുണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായാണു ഡോ. സുലേഖയെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വം തത്വത്തിൽ തീരുമാനമെടുത്ത്. കാർത്തികേയന്റെ വ്യക്തിപ്രഭാവം മണ്ഡലത്തൽ ഏറെ സ്വാധീമുണ്ടാക്കിയിരുന്ന കാര്യവും ഇതിനുള്ള ന്യായീകരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.