- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റിൽ ലഭ്യമായ ചിത്രങ്ങൾ വച്ച് പ്രൊഫൈൽ തയ്യാറാക്കും; ഡീൽ ഓഫ് ദ ഡേ വിഭാഗത്തിൽ വിൽപ്പനയ്ക്ക് വെക്കും; ഇന്ത്യൻ സ്ത്രീകളെ വിൽപ്പനയ്ക്ക് വെച്ച് ആപ്പ്; ആപ്പിലുപയോഗിക്കുന്നത് പ്രമുഖരുടെതുൾപ്പടെയുള്ള ചിത്രങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി
ലണ്ടൻ: ഇന്ത്യൻ സ്ത്രീകളെ വിൽപ്പനചരക്കാക്കി ഓൺലൈൻ ആപ്പ്.രാജ്യത്തെ ഡസൻ കണക്കിന് മുസ്ലിം സ്ത്രീകൾ ഉൾപ്പടെയുള്ളവരെ വിൽപ്പനയ്ക്ക് വച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. ബിബിസിയാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടത്.ഇന്റർനെറ്റിൽ ലഭ്യമായ ചിത്രങ്ങൾ വച്ച് പ്രൊഫൈൽ തയാറാക്കി 'ഡീൽസ് ഓഫ് ദി ഡേ' എന്ന വിഭാഗത്തിലാണ് വിൽപനയ്ക്കു വച്ചിരിക്കുന്നത്.ട്വിറ്ററിലിട്ടിരിക്കുന്ന ചിത്രമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നമ്മൾ ഉപയോഗിക്കുന്ന ചിത്രങ്ങളാണ് ആപ്പിലുടെ ദുരുപയോഗം ചെയ്യുന്നത്.
വിൽപനയ്ക്കു വച്ചിരിക്കുന്ന സ്ത്രീകളിൽ ആദ്യത്തെ പേര് ഹന ഖാൻ എന്ന കൊമേഴ്സ്യൽ പൈലറ്റിന്റേതാണ്. ഇക്കാര്യം തന്നെ ഒരു സുഹൃത്താണ് അറിയിച്ചതെന്ന് ഹന പറഞ്ഞു.ആപ്പ് തുറക്കുമ്പോൾ തന്നെ ലഭിക്കുന്ന പേജിൽ കാണുന്ന ചിത്രം ആരുടേതാണെന്ന് അറിയില്ല. എന്നാൽ, താൻ ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന 83 മുസ്ലിം സ്ത്രീകളുടെ ചിത്രം എണ്ണിയെന്ന് ഹന പറയുന്നു. തെന്ന് അവർ പറഞ്ഞു. ഈ ആപ്പ് കഴിഞ്ഞ 20 ദിവസമായി പ്രവർത്തിച്ചിരുന്നു എന്ന വാർത്ത തന്നെ പേടിപ്പിച്ചുവെന്നും ഹന ട്വീറ്റ് ചെയ്തു. തന്നെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ ഓൺലൈനിൽ കണ്ടത് ഭയപ്പെടുത്തി എന്നായിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ പ്രതികരിച്ചത്.
സ്ത്രീകളുടെ ചിത്രവും വിവരങ്ങളും ഉപയോഗിച്ച് വംശീയമായും സ്ത്രീവിരുദ്ധമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള ആപ്പിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സുല്ലി ഡീൽസ് എന്ന ആപ്പ്, വെബ്സൈറ്റ് വഴിയാണ് വംശീയാക്രമണം നടത്തിയിരുന്നത്.ഇവിടെ ഡീലുകളൊന്നുമല്ല നടക്കുന്നത്. സുല്ലി എന്ന വാക്ക് മുസ്ലിം സ്ത്രീകളെ തരംതാഴ്ത്താനായി ട്രോളർമാർ ഉപയോഗിക്കുന്നതാണ്. മുസ്ലിം സ്ത്രീകളെ തരംതാഴ്ത്താനും അപമാനിക്കാനുമാണ് ഇതിന്റെ ലക്ഷ്യം. സമൂഹത്തിൽ തിരിച്ചറിയപ്പെടുന്ന, പ്രതികരിക്കുന്ന ഒരു മുസ്ലിം സ്ത്രീയാണ് താൻ. തന്നെപ്പോലെയുള്ളവരെ നിശബ്ദരാക്കാനാണ് ശ്രമമെന്ന് ഹന പറയുന്നു. ഇതിനെതിരെ ഹന ഖാൻ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
പരാതി ലഭിച്ചതോടെ ഗിറ്റ്ഹബ് ആഥിധേയത്വം വഹിച്ചിരുന്ന ആപ്പ് നീക്കം ചെയ്യുകയായിരുന്നു. ആപ്പിൽ നൽകിയിരുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയ മുസ്ലിം സ്ത്രീകളുടേതായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ