ൽമാൻഖാനെയും അനുഷ്‌ക ശർമ്മയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രമാണ് സുൽത്താൻ. ഗുസ്തി താരങ്ങളായി ഇരുവരും എത്തിയ ചിത്രത്തിന്റെ ഓരോ ഷോട്ടുകളും പ്രേക്ഷകർക്ക് പുതിയൊരു അനുഭവം ആയിരുന്നു. വിഎഫ് എക്സ് സഹായത്തോടെയാണ് ഈ രംഗങ്ങൾ ഇത്രയും മനോഹരമാക്കിയത്.

സൽമാൻ ബോംക്‌സിങ് റിംഗിലെ പ്രകടനവും ആക്ഷൻ രംഗങ്ങളും മികവുറ്റതായതിന് പിന്നാലെ രഹസ്യം ഈ വിഡിയോയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. അൻപത് ദിവസം പിന്നിട്ട് ഇപ്പോഴും തീയേറ്ററുകളിൽ തുടരുതയാണ് ചിത്രം. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചി
ത്രത്തിൽ ഹരിയാന സ്വദേശിയായ ഗുസ്തിക്കാരൻ 'സുൽത്താൻ അലി ഖാനെ'യാണ് സൽമാൻ അവതരിപ്പിച്ചത്.

പതിവ് സൽമാൻ ചേരുവകളിൽ നിന്ന് വിട്ടുനിന്ന ചിത്രത്തിൽ അനുഷ്‌ക ശർമ്മയാണ് നായികയായി എത്തിയത്.