കൊച്ചി: അന്താരാഷ്ട്ര തലത്തിൽ അവാർഡുകൾ വാരിക്കൂട്ടിയിരിക്കുകയാണ് സുൽത്താൻ. ടെഹ്‌റാൻ അന്താരാഷ്ട്ര സ്‌പോർട്ട്‌സ് ഫിലിം ഫെസ്റ്റിവലിൽ സുൽത്താന് മൂന്ന് പുരസ്‌കാരങ്ങളാണ് നേടിയത്.

മികച്ച സംവിധായകനായി അലി അബ്ബാസ് സഫർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടനായും നടിയായും സൽമാൻ ഖാനും അനുഷ്‌ക്ക ശർമ്മയും തെരഞ്ഞെടുക്കപ്പെട്ടു.മധ്യവയസ്‌ക്കനായ റെസ്ലറുടെ ജീവിതകഥ പറയുന്ന ചിത്രം സുൽത്താൻ ഇന്ത്യയിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകിടം മറിച്ച സിനിമയാണ്.ഇടക്ക് വച്ച് ഗുസ്തിയിൽ നിന്നും പിന്മാറുന്ന കഥാപാത്രം തന്റെ പൊയ്‌പ്പോയ അഭിമാനവും പേരും വീണ്ടെടുക്കാൻ തിരിച്ച് ഗുസ്തിയിലേക്ക് തിരിച്ചെത്തി വിജയം കൊയ്യുന്ന കഥയാണ് ചിത്രം പറയുന്നത്.

സുൽത്താൻ എന്ന ചിത്രം അതിശക്തമായ കഥയുടെയും പ്രകടനത്തിന്റെയും പിൻബലത്താൽ അതിരുകളും സംസ്‌കാരങ്ങളും, ഭാഷയും കടന്ന് നേടിയ നേട്ടമാണ് ഇതെന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു. കൂടാതെ തെഹ്റാൻ ഇന്റർനാഷണൽ സ്‌പോർട്ട്‌സ് ഫിലിം ഫെസ്റ്റിവലിലിന്റെ സംഘാടകർക്കും നന്ദി അറിയിച്ചു.