- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി അറിയേണ്ടത് അമീർ ചിത്രം പികെയെ മറി കടക്കുമോയെന്ന്; മൂന്ന് ദിവസം കൊണ്ട് നൂറ് കോടി ക്ലബിൽ ഇടംപിടിച്ച് സുൽത്താന്റെ യാത്ര; തുടർച്ചയായി പത്താമത്തെ ചിത്രവും മെഗാഹിറ്റാക്കി സൽമാൻ
പെരുന്നാൾ റിലിസായി എത്തിയ സൽമാൻ ചിത്രം സുൽത്താൻ കളക്ഷന്റെയും ജന പ്രീതിയുടെയും കാര്യത്തിൽ കുതികുതിക്കുകയാണ്. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിലെത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് നൂറ് കോടി ക്ലബിൽ എത്തി.സുൽത്താൻ അലി ഖാൻ എന്ന ഹരിയാനക്കാരൻ ഗുസ്തിക്കാരനായാണ് സൽമാൻ സ്‌ക്രീനിലെത്തുന്നത്. റിലീസ് ദിനമായ ബുധനാഴ്ച 36.54 കോടിയാണ് ചിത്രം വാരിയത്. വ്യാഴാഴ്ച അത് മെച്ചപ്പെടുത്തി. രണ്ടാം ദിനം നേടിയത് 37.20 കോടി. രണ്ട് അർധ അവധിദിനങ്ങൾക്ക് പിന്നാലെയെത്തിയ പ്രവർത്തിദിവസമായ വെള്ളിയാഴ്ചയും ചിത്രം 30 കോടി നേടി. മൊത്തം ആദ്യ മൂന്ന് ദിവസങ്ങളിൽ 103.74 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം മികച്ച വിജയം നേടി മുന്നേറുന്നതിനിടെ ബോളിവുഡിലെ എക്കാലത്തെയും വലിയ കളക്ഷൻ റെക്കോർഡിനുടമയായ തന്റെ ചിത്രം 'പികെ' യെ 'സുൽത്താൻ' മറികടക്കുമെന്നാണ് ആമിർ ഖാൻ പ്രവചിച്ചിരിക്കനുന്നത്. ഇപ്പോൾ ലഭിക്കുന്ന വലിയ സ്വീകാര്യത ശരിക്കും അർഹിക്കുന്നുണ്ടിത്. വളരെ നല്ല ചിത്രം. ആമിർ ഖാൻ നേരത്തേ സുൽത്താൻ തന്റെ കണ്ണ് നനയിച്ചെന്നും പ്രചോദിപ്പിക്കുന്ന ചിത
പെരുന്നാൾ റിലിസായി എത്തിയ സൽമാൻ ചിത്രം സുൽത്താൻ കളക്ഷന്റെയും ജന പ്രീതിയുടെയും കാര്യത്തിൽ കുതികുതിക്കുകയാണ്. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിലെത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് നൂറ് കോടി ക്ലബിൽ എത്തി.സുൽത്താൻ അലി ഖാൻ എന്ന ഹരിയാനക്കാരൻ ഗുസ്തിക്കാരനായാണ് സൽമാൻ സ്‌ക്രീനിലെത്തുന്നത്.
റിലീസ് ദിനമായ ബുധനാഴ്ച 36.54 കോടിയാണ് ചിത്രം വാരിയത്. വ്യാഴാഴ്ച അത് മെച്ചപ്പെടുത്തി. രണ്ടാം ദിനം നേടിയത് 37.20 കോടി. രണ്ട് അർധ അവധിദിനങ്ങൾക്ക് പിന്നാലെയെത്തിയ പ്രവർത്തിദിവസമായ വെള്ളിയാഴ്ചയും ചിത്രം 30 കോടി നേടി. മൊത്തം ആദ്യ മൂന്ന് ദിവസങ്ങളിൽ 103.74 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ചിത്രം മികച്ച വിജയം നേടി മുന്നേറുന്നതിനിടെ ബോളിവുഡിലെ എക്കാലത്തെയും വലിയ കളക്ഷൻ റെക്കോർഡിനുടമയായ തന്റെ ചിത്രം 'പികെ' യെ 'സുൽത്താൻ' മറികടക്കുമെന്നാണ് ആമിർ ഖാൻ പ്രവചിച്ചിരിക്കനുന്നത്. ഇപ്പോൾ ലഭിക്കുന്ന വലിയ സ്വീകാര്യത ശരിക്കും അർഹിക്കുന്നുണ്ടിത്. വളരെ നല്ല ചിത്രം. ആമിർ ഖാൻ നേരത്തേ സുൽത്താൻ തന്റെ കണ്ണ് നനയിച്ചെന്നും പ്രചോദിപ്പിക്കുന്ന ചിത്രമാണിതെന്നും ആമിർ പ്രതികരിച്ചിരുന്നു.
രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം പികെയാണ് ഇതുവരെയുള്ളതിൽ ഏറ്റവും കളക്റ്റ് ചെയ്ത ബോളിവുഡ് സിനിമ. 340 കോടിയാണ് ആമിർ ചിത്രം വാരിക്കൂട്ടിയത്. കബീർ ഖാന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ബജ്റംഗി ഭായ്ജാൻ' 'പികെ'യുടെ റെക്കോർഡ് മറികടക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. 320 കോടിയിൽ അവസാനിച്ചു.
സൽമാൻ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. എന്നാൽ ആദ്യ മൂന്ന് ദിനങ്ങളിൽ ത്തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച 'സുൽത്താൻ' ബോളിവുഡിലെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.ഇതോടെ തുടർച്ചയായി നൂറ് കോടി ക്ലബിൽ എത്തുന്ന സൽമാന്റെ പത്താമത്തെ ചിത്രമാണ് സുൽത്താൻ.
100 കോടി ക്ലബ്ബിൽ കയറിയ സൽമാൻ ചിത്രങ്ങൾ
1. ബജ്‌റംഗി ഭായ്ജാൻ- 320.34 കോടി
2. കിക്ക്- 233 കോടി
3. പ്രേം രത്തൻ ധൻ പായോ- 207.40 കോടി
4. ഏക് ഥാ ടൈഗർ- 198 കോടി
5. ദബാംഗ് 2- 158.50 കോടി
6. ദബാംഗ്- 145 കോടി
7. ബോഡിഗാർഡ്- 142 കോടി
8. റെഡി- 120 കോടി
9. ജയ് ഹോ- 111 കോടി