ൽമാൻ ഖാന്റെ  ആറു ദിവസം കൊണ്ട് നേടിയത് 200 കോടിരൂപ. ബോളിവുഡിലെ താരസിംഹാസനം ഉറപ്പിച്ച് മസിൽമാൻ മുന്നേറുമ്പോൾ സുൽത്താൻ മറ്റ് സൽമാൻ ചിത്രങ്ങളെയും പിന്തള്ളുമെന്നാണ് റിപ്പോർട്ട്. സൽമാനും അനുഷ്‌ക ശർമയും അഭിനയിക്കുന്ന ചിത്രം അഞ്ചു ദിവസം കൊണ്ട് 180.3 കോടി രൂപയാണ് നേടിയത്. ആറാം ദിനമായ തിങ്കളാഴ്ച ചെറിയൊരു വീഴ്ച സംഭവിച്ചെങ്കിലും 200 കോടി കടക്കാൻ സുൽത്താനായി.

ആദ്യദിനമായ ബുധനാഴ്ച 36.54 കോടി രൂപയാണ് സുൽത്താൻ കളക്റ്റ് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ 37.32 കോടി, 31.67 കോടി, 36.62 കോടി, 38.21 കോടി എന്നിങ്ങനെ കളക്റ്റ് ചെയ്ത ചിത്രം തിങ്കളാഴ്ച 18 കോടിയിലേറെ കളക്റ്റ് ചെയ്തു. തിങ്കളാഴ്ച വീഴ്ച പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ചിത്രം പിടിച്ചുനിന്നുവെന്നാണ് ഇൻഡസ്ട്രി സൂചനകൾ.

ആറാം ദിവസത്തെ കളക്ഷനെക്കുറിച്ച് പ്രാഥമിക സൂചനകൾ മാത്രമാണ് 18 കോടി. എന്തായാലും ചിത്രം 200 കോടിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൽമാൻ ഖാന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം ബജ്‌റംഗി ഭായ്ജാന്റെ 316 കോടി രൂപയുടെ റെക്കോഡ് സുൽത്താൽ ഭേദിക്കുമെന്നാണ് കരുതുന്നത്.

2016-ൽ ഏറ്റവും മികച്ച തുടക്കം കിട്ടിയ ചിത്രമാണിത്. നാലു ദിവസത്തെ കളക്ഷൻ കൊണ്ടുതന്നെ ഏറ്റവും വലിയ വിജയ ചിത്രമായി ഇതു മാറിക്കഴിഞ്ഞു. എയർ ലിഫ്റ്റ് (127.8 കോടി) ഹൗസ് ഫുൾ 3 (107.7 കോടി) എന്നീ ചിത്രങ്ങളെയാണ് സുൽത്താൻ പിന്തള്ളിയത്.