ൽമാന്റെ റംസാൻ റിലിസായ സുൽത്താൻ തിയേറ്ററിൽ മികച്ച പ്രതികരണം നേടി ഓടുമ്പോൾ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്റർനെറ്റിലും എത്തിയെന്ന് റിപ്പോർട്ട്. ഇന്നലെ റിലീസ് ചെയ്ത ചിത്രം റിലിസ് മുമ്പേ തന്നെ ഓൺലൈനിൽ പ്രചരിക്കുന്നതായാണ് സൂചന. എന്നാൽ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിം ചിത്രം ലീക്കായെന്ന വാർത്ത നിഷേധിച്ചിട്ടുണ്ട്. എന്നാൽ സൈബർ ക്രൈം വിദഗ്ദ്ധർ ഇക്കാര്യം സ്ഥിരീകരിച്ചതായി ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ടോറന്റിലൂടെ സിനിമ പ്രചരിക്കുന്നുണ്ട്. സെൻസർ കോപ്പിയാണോ പുറത്തുവന്നതെന്ന് ഉറപ്പായിട്ടില്ല

ഇന്ത്യയിൽ മാത്രമായി 4500 തിയേറ്ററുകളിലാണ് ചിത്രം ഇപ്പോൾ പ്രദർശനത്തിെനത്തിയത്. ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൽമാൻ ഖാന്റെ സുൽത്താൻ ഇന്റർനെറ്റിൽ പ്രചരിക്കുന്നതിന്റെ വാർത്തകൾ പുറത്ത് വന്നത്.

റിലീസ് ചെയ്യാൻ രണ്ട് ആഴ്ച ബാക്കി നിൽക്കുമ്പോഴാണ് ഗ്രാന്റ് മസ്തി സാദെ ഇന്റർനെറ്റിൽ ലീക്കായത്. ചിത്രത്തിന്റെ സെൻസർ കോപ്പിയാണ് പ്രചരിച്ചത്.

ഒരു സ്പോർട്സ് ഡ്രാമാ ചിത്രമായ സൽമാന്റെ സുൽത്താൻ സംവിധാനം ചെയ്യുന്ന അലി അബ്ബാസ് സഫറാണ്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിൽ നായിക വേഷം അവതരിപ്പിക്കുന്നത്. റൺദീപ് ഹൂഡയും ചിത്രത്തിൽ മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിക്കുന്നത്
.
സൽമാൻ ഖാന്റെ മുൻസിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ബോളിവുഡിലെ അഞ്ഞൂറ് കോടി പിന്നിടുന്ന ചിത്രമാകുമെന്ന പ്രതീക്ഷയാണ് ട്രേഡ് അനലിസ്റ്റുകൾക്കുള്ളത്. റിലീസിങ് വാരത്തിൽ തന്നെ 150 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് സുൽത്താൻ.