ഷിക്കാഗോ : നൊബേൽ പുരസ്‌കാര ജേതാവും കെമിസ്ട്രി പ്രഫസറുമായ ഇ-ഇച്ചിനെഗിഷിയുടെ ഭാര്യ സുമൈർ നെഗിഷി ഇന്ത്യാനക്ക് സമീപമുള്ള റോക്ക്ഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ (മാർച്ച് 13 ചൊവ്വ)ഇവർ സഞ്ചരിച്ചിരിക്കുന്ന വാഹനത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ചയായിരുന്നു ഇരുവരേയും കാണാതായത്.

82 വയസ്സുള്ള പ്രഫസറും ഭാര്യയും (80) വിമാനത്താവളത്തിലേക്കു കാറിൽപുറപ്പെട്ടതായിരുന്നു. വഴിയിൽ വാഹനം ഒരു ഡിപ്പിൽ തട്ടിനിൽക്കുകയായിരുന്നു വെന്നു കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.വാഹനം നിന്നതോടെ സഹായത്തിനുവേണ്ടി പ്രഫസർ പുറത്തേക്കിറങ്ങി. കുറച്ചുനേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഭാര്യയും അദേഹത്തെ അന്വേഷിച്ചുപുറപ്പെട്ടു. പാർകിൻസൽസ് രോഗവും മാനസിക അസ്വസ്ഥതയുമുള്ള ഇവരുടെമരണം സ്വഭാവികമാ ണെന്നാണ് ഒഗിൾ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചത്. മൃതദേഹം കണ്ടെത്തിയതിനു സമീപമുള്ള റോഡിൽ അലഞ്ഞു നടക്കുകയായിരുന്ന പ്രഫസറെപിന്നീടു പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ത്യാനയിലെ വെസ്റ്റ് ലഷ് യിറ്റിൽ താമസിച്ചിരുന്ന ഇവരെ കണ്ടെത്തിയത്200 മൈൽ അകലെയുള്ള റോക്ക് ഫോർ!ഡിലായിരുന്നു.2010 ൽ കെമിസ്ട്രിക്ക് നോബൽ സമ്മാനം ലഭിച്ച ഇ-ഇച്ചി ജപ്പാൻവംശജനാണ്. കാർബൻ ആറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തെനോബൽ സമ്മാനാർഹനാക്കിയത്. തന്റെ നേട്ടങ്ങളുടെ പുറകിൽപ്രവർത്തിച്ചിരുന്ന പ്രേരകശക്തി ഭാര്യയായിരുന്നുവെന്നു പ്രഫസർവെളിപ്പെടുത്തിയിരുന്നു.